കായികം

പുറത്ത് എല്ലാം സാധാരണയായി പോവുന്നു, അത് കണ്ട് ക്വാറന്റൈനില്‍ ഇരിക്കുകയാണ് വെല്ലുവിളി: രഹാനെ

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: പുറത്ത് എല്ലാവരും സാധാരണ ജീവിതം ആസ്വദിക്കുകയാണ്. അപ്പോഴാണ് തങ്ങള്‍ ക്വാറന്റൈനില്‍ കഴിയുന്നത്. അങ്ങനെ കഴിയുന്നത് വെല്ലുവിളിയാണ്, ഇന്ത്യന്‍ നായകന്‍ അജങ്ക്യാ രഹാനെ പറഞ്ഞു. മൂന്നാം ടെസ്റ്റിന് മുന്‍പായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് രഹാനെയുടെ വാക്കുകള്‍. 

ക്വാറന്റൈന്‍ നിയമങ്ങള്‍ ഞങ്ങളെ അലട്ടുന്നില്ല. പുറത്ത് ജീവിതം സാധാരണ നിലയില്‍ മുന്‍പോട്ട് പോവുന്നത് കാണുമ്പോഴാണ് ക്വാറന്റൈനില്‍ ഇരിക്കുക എന്നത് വെല്ലുവിളിയായി തോന്നുന്നത്. രോഹിത് ശര്‍മയുടെ ടീമിലേക്കുള്ള മടങ്ങി വരവ് എക്‌സൈറ്റ് ചെയ്യിക്കുകയാണെന്നും രഹാനെ പറഞ്ഞു.

രോഹിത്തിന്റെ അനുഭവസമ്പത്ത് വിലമതിക്കാനാവാത്തതാണ്. നെറ്റ്‌സില്‍ രോഹിത് നന്നായി ബാറ്റ് ചെയ്യുന്നു. 7-8 സെഷന്‍ രോഹിത് ബാറ്റ് ചെയ്തു. മെല്‍ബണില്‍ എത്തിയത് മുതല്‍ രോഹിത് പരിശീലനം നടത്തുന്നുണ്ട്. വളരെ നന്നായാണ് ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും പരമ്പരകളില്‍ രോഹിത് ഓപ്പണറായാണ് കളിച്ചത്. അതുകൊണ്ട് രോഹിത്തിനെ ഓപ്പണിങ്ങില്‍ തന്നെ കാണാം എന്നും രഹാനെ പറഞ്ഞു. 

രഹാനെയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ സിഡ്‌നി ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനേയും ഇന്ത്യ പ്രഖ്യാപിച്ചു. മായങ്ക് അഗര്‍വാളിന് പകരമാണ് രോഹിത് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. ഗില്ലാണ് രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. പേസര്‍ നവ്ദീപ് സെയ്‌നിയും ഇന്ത്യക്കായി സിഡ്‌നിയില്‍ അരങ്ങേറ്റം കുറിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി