കായികം

മുംബൈയില്‍ കളിക്കാന്‍ പറഞ്ഞാലും ഞങ്ങള്‍ വരും; ക്വാറന്റൈന്‍ വിവാദത്തില്‍ ഓസീസ് നായകന്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: എവിടെയാണ് കളിക്കുന്നത് എന്നത് തങ്ങള്‍ക്ക് വിഷയമല്ലെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ തിം പെയ്ന്‍. മുംബൈയിലാണ് കളിക്കേണ്ടത് എന്ന് പറഞ്ഞാലും തങ്ങള്‍ തയ്യാറായിരിക്കുമെന്ന് ഓസീസ് നായകന്‍ പറഞ്ഞു. 

നാലാം ടെസ്റ്റിനെ ചൊല്ലിയുള്ള ക്വാറന്റൈന്‍ വിവാദങ്ങള്‍ കെട്ടടങ്ങാതെ തുടരുന്നതിന് ഇടയിലാണ് തിം പെയ്‌നിന്റെ വാക്കുകള്‍. നിലവില്‍ മുന്‍പില്‍ അനിശ്ചിതത്വമുണ്ട്. കാരണം ഇന്ത്യയെ പോലെ ലോക ക്രിക്കറ്റിലെ ശക്തരില്‍ നിന്നാണ് അത്തരം ഒരു പ്രതികരണം വരുന്നത്. നാലാം ടെസ്റ്റ് കളിച്ചേക്കില്ല എന്നും റിപ്പോര്‍ട്ടുണ്ട്. കാര്യങ്ങള്‍ എങ്ങനെ പോവുന്നു എന്ന് നോക്കാം, ഓസ്‌ട്രേലിയന്‍ നായകന്‍ പറഞ്ഞു. 

മൂന്നാം ടെസ്റ്റിന്റെ കാര്യത്തിലാണ് ഇപ്പോള്‍ വ്യക്തത. പ്രോട്ടോക്കോളുകള്‍ ഞങ്ങള്‍ക്ക് അറിയാം. എന്താണ് ഞങ്ങളില്‍ നിന്ന് വരേണ്ടത് എന്നും അറിയാം. ഈ വിവാദങ്ങള്‍ ഞങ്ങളെ ബാധിച്ചിട്ടില്ല. ഇതിന് കുറിച്ച് ഞങ്ങള്‍ സംസാരിക്കുന്നും ഇല്ല. പ്രോട്ടോക്കോളുകള്‍ വ്യത്യസ്തമാണ്. മറ്റ് ടീമുകള്‍ അവയെല്ലാം പാലിക്കുന്നുണ്ടോ ഇല്ലയോ എന്നത് അറിയില്ല. അത് ഞങ്ങള്‍ക്ക് നിയന്ത്രിക്കാനുമാവില്ല, പെയ്ന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍