കായികം

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ വനിതാ അമ്പയര്‍, വാര്‍ണറെ ശാസിച്ച്‌ തുടക്കമിട്ട് പോളോസാക്‌

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ചരിത്രമെഴുതി ഓസ്‌ട്രേലിയയുടെ ക്ലെയര്‍ പോളോസാക്ക്. പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റില്‍ അമ്പയറായി എത്തുന്ന ആദ്യ വനിതാ എന്ന നേട്ടമാണ് ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിലൂടെ പോളോസാക് സ്വന്തമാക്കിയത്. 

പുരുഷന്മാരുടെ ഡൊമസ്റ്റിക് ക്രിക്കറ്റിലും, ഏകദിനത്തിലും അമ്പയറായി എത്തുന്ന ആദ്യ വനിതാ എന്ന നേട്ടം നേരത്തെ തന്നെ ഇവര്‍ സ്വന്തമാക്കിയിരുന്നു. വാര്‍ണര്‍ ശാസിച്ചാണ് ചരിത്രമെഴുതിയ ദിനത്തില്‍ തന്നെ പോളോസാക്‌ തന്റെ ധൈര്യം ലോകത്തെ കാണിച്ചത്. 

ആദ്യ ദിനം പന്ത് എറിയുന്നതിന് മുന്‍പ് ഡേവിഡ് വാര്‍ണറോട് പിച്ചില്‍ നിന്ന് മാറി നില്‍ക്കാനും, ഷാഡോ ബാറ്റിങ് റോപ്പിന് അപ്പുറം ചെയ്യാനുമാണ് പോളോസാക്‌ പറഞ്ഞത്. സിഡ്‌നി ടെസ്റ്റില്‍ ഫോര്‍ത്ത് അമ്പയറാണ് ഇവര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ