കായികം

വിസ്മയിപ്പിച്ച് ബിഗ് ബാഷ് ലീഗിലെ ഫീല്‍ഡിങ്; ഐപിഎല്ലിലെ നിക്കോളാസ് പൂരന്റെ ചാട്ടത്തെ വെല്ലും

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ബിഗ് ബാഷ് ലീഗില്‍ അതിശയിപ്പിക്കുന്ന ക്യാച്ചുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാക്‌സ് ബ്ര്യാന്റ്‌. ബ്രിസ്‌ബെയ്ന്‍ ഹീറ്റും, മെല്‍ബണ്‍ സ്റ്റാര്‍സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് ഐപിഎല്ലിലെ നിക്കോളാസ് പൂരന്റെ ഫീല്‍ഡിങ് മികവിനെ വെല്ലുന്ന പ്രകടനം ബ്ര്യാന്റില്‍ നിന്ന് വന്നത്. 

ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയ ലക്ഷ്യം പുനര്‍നിര്‍ണയിച്ച മത്സരത്തില്‍ അവസാന രണ്ട് ഓവറില്‍ 46 റണ്‍സ് ആണ് മെല്‍ബണിന് ജയിക്കാനായി വേണ്ടിയിരുന്നത്. 9ാം ഓവറിലെ രണ്ടാമത്തെ പന്തിലാണ് ബ്ര്യാന്റ് ഫീല്‍ഡിങ് മികവ് വന്നത്. 

മെല്‍ബണിന്റെ നിക്ക് ലാര്‍ക്കിന്‍ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പന്ത് പറത്തി. ബൗണ്ടറി ലൈനിന് മുകളിലൂടെ പന്ത് പറക്കുമെന്ന് തോന്നിച്ചെങ്കിലും ബ്ര്യാന്റ് അവിടേക്ക് പറന്ന് എത്തി. ഒറ്റക്കയ്യില്‍ പന്ത് പിടിച്ച ബ്ര്യാന്റ് വായുവില്‍ നിന്ന് തന്നെ ബൗണ്ടറി ലൈനിന് ഇപ്പുറത്തേക്ക് പന്ത് എറിഞ്ഞിട്ടു. അവിശ്വസനീയം എന്നാണ് ആരാധകരും ബ്ര്യാന്റെ ക്യാച്ചിനെ കുറിച്ച് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത