കായികം

അശ്വിന് മുന്‍പില്‍ വിറച്ച് വാര്‍ണര്‍, ഇരയാവുന്നത് പത്താം വട്ടം 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും സ്‌കോര്‍ ഉയര്‍ത്താന്‍ ഡേവിഡ് വാര്‍ണര്‍ക്കായില്ല. 13 റണ്‍സ് എടുത്ത് നില്‍ക്കെ അശ്വിന്‍ വാര്‍ണറെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. അതോടെ അശ്വിന് മുന്‍പില്‍ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റില്‍ ഇരയായി വീണത് പത്താം തവണ. 

അശ്വിന്‍ കൂടുതല്‍ തവണ പുറത്താക്കിയിട്ടുള്ള ബാറ്റ്‌സ്മാന്മാരില്‍ ഡേവിഡ് വാര്‍ണറാണ് മുന്‍പില്‍. ഇംഗ്ലണ്ട് മുന്‍ നായകന്‍ അലസ്റ്റിയര്‍ കുക്കിനെ 9 വട്ടമാണ് അശ്വിന്‍ പുറത്താക്കിയത്. ബെന്‍ സ്റ്റോക്ക്‌സിനെ ടെസ്റ്റില്‍ അശ്വിന്‍ മടക്കിയത് ഏഴ് വട്ടവും. 

എന്നാല്‍ വാര്‍ണറെ ഏറ്റവും കൂടുതല്‍ തവണ കൂടാരം കയറ്റിയതിന്റെ റെക്കോര്‍ഡ് സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പേരിലാണ്. 12 തവണയാണ് വാര്‍ണറുടെ വിക്കറ്റ് ബ്രോഡ് വീഴ്ത്തിയത്. സിഡ്‌നിയില്‍ അശ്വിനെതിരെ സ്വീപ് ഷോട്ട് കളിക്കാനായിരുന്നു വാര്‍ണറുടെ ശ്രമം. എന്നാല്‍ പന്ത് മിസ് ആവുകയും പാഡില്‍ കൊള്ളുകയും ചെയ്തു. 

ഇന്ത്യന്‍ താരങ്ങളുടെ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിളിച്ചു. വാര്‍ണര്‍ റിവ്യു എടുത്തെങ്കിലും കാര്യമുണ്ടായില്ല. ആദ്യ ഇന്നിങ്‌സിലും വാര്‍ണര്‍ നിരാശപ്പെടുത്തി. വാര്‍ണര്‍ തുടക്കത്തിലെ മടങ്ങിയെങ്കിലും ഓസ്‌ട്രേലിയയെ മികച്ച നിലയില്‍ മുന്‍പോട്ട് കൊണ്ടുപോവുകയാണ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സ്മിത്തും ലാബുഷെയ്‌നും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ