കായികം

ഇന്ത്യയെ വിടാതെ പരിക്ക്; ഇത്തവണ നവ്ദീപ് സെയ്‌നി; ഓവര്‍ മുഴുവനാക്കാതെ മടങ്ങി

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ വേവലാതി പരിക്കായിരുന്നു. പരിക്കേറ്റ് പ്രമുഖ പേസര്‍മാരെല്ലാം കളം വിട്ടപ്പോള്‍ പുതുമുഖങ്ങളായ ബൗളര്‍മാരാണ് ഇന്ത്യന്‍ ടീമിന്റെ ബൗളിങ് നിരയിലുള്ളത്. നവ്ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍, അരങ്ങേറ്റക്കാരന്‍ ടി നടരാജന്‍ എന്നിവരാണ് ഇന്ത്യന്‍ പേസ് നിരയില്‍ നാലാം ടെസ്റ്റില്‍ കളിക്കുന്നത്.

ഇപ്പോഴിതാ വീണ്ടും ഇന്ത്യക്ക് പരിക്ക് വില്ലനായി മാറുകയാണ്. ഇത്തവണ നവ്ദീപ് സെയ്‌നിക്കാണ് പരിക്കേറ്റിരിക്കുന്നത്. എട്ടാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഒരു പന്ത് ബാക്കി നില്‍ക്കെ ഓവര്‍ മുഴുമിപ്പിക്കാന്‍ സാധിക്കാതെ സെയ്‌നി പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.

അടിവയറിന്് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സെയ്‌നിയുടെ പിന്‍മാറ്റം. താരത്തെ പരിശോധനയ്ക്ക് വിധേയനാക്കിയെന്ന് ഇന്ത്യന്‍ ടീമിന്റെ മെഡിക്കല്‍ സംഘം വ്യക്തമാക്കി. സെയ്‌നി മുഴുമിപ്പിക്കാതെ വിട്ട അവസാന പന്ത് രോഹിത് ശര്‍മ എറിഞ്ഞാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്.

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ആശങ്കയിലാക്കുന്നത് താരങ്ങളുടെ പരിക്കാണ്. നേരത്തെ ജസ്പ്രിത് ബുമ്‌റ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരൊക്കെ പരിക്കിന്റെ പിടിയിലായി വിവിധ ഘട്ടങ്ങളിലായി പുറത്തായിരുന്നു. പിന്നാലെയാണ് പ്ലെയിങ് ഇലവനിലുള്ള സെയ്‌നിക്കും പരിക്കേറ്റിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി