കായികം

കരുത്തരെ തോല്‍പ്പിച്ചെത്തി ആന്ധ്രയ്ക്ക് മുന്‍പില്‍ വീണു; കേരളത്തിന് തോല്‍വി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സീസണിലെ ആദ്യ തോല്‍വിയിലേക്ക് വീണ് കേരളം. ആന്ധ്രയാണ് കേരളത്തിന്റെ വിജയ തുടര്‍ച്ചയ്ക്ക് തടയിട്ടത്. കേരളത്തെ 112 റണ്‍സില്‍ ഒതുക്കിയതിന് ശേഷം ആന്ധ്ര നാല് വിക്കറ്റ് നഷ്ടത്തില്‍ 17.1 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നു.

ചെറിയ സ്‌കോറിലേക്ക് ചുരുങ്ങിയെങ്കിലും തുടരെ ആന്ധ്രയുടെ വിക്കറ്റുകള്‍ വീഴ്ത്തി കേരളം പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അമ്പാട്ടി റായിഡു 27 പന്തില്‍ 38 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയും, അശ്വിന്‍ ഹെബ്ബാര്‍ 48 റണ്‍സ് നേടുകയും ചെയ്തതോടെ ആന്ധ്ര ജയം തൊട്ടു.

കേരളത്തിനായി ജലജ് സക്‌സേന രണ്ട് വിക്കറ്റ് വീഴ്ത്തി. ശ്രീശാന്തും  സച്ചിന്‍ ബേബിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. എലൈറ്റ് ഗ്രൂപ്പ് ഇയില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമാണ് ഇതോടെ കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. പുതുച്ചേരി, മുംബൈ, ഡല്‍ഹി ടീമുകളെയാണ് കേരളം തോല്‍പ്പിച്ചത്.

മുംബൈ, ഡല്‍ഹി പോലെ കരുത്തരെ തോല്‍പ്പിച്ചതിന് ശേഷം ആന്ധ്രയ്ക്ക് മുന്‍പില്‍ കാലിടറിയതാണ് കേരളത്തിന് ആശങ്കയാവുന്നത്. ആന്ധ്രയുടെ സീസണിലെ ആദ്യ ജയമാണ് ഇത്. തോല്‍വിയോടെ നോക്ക്ഔട്ട് പ്രതീക്ഷകള്‍ ഉറപ്പിക്കാന്‍ കേരളത്തിന് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഹരിയാനക്കെതിരെ ജയം പിടിക്കണം.

നേരത്തെ ആന്ധ്രയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് കഴിഞ്ഞ രണ്ട് കളിയിലും മികവ് കാണിച്ച ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായി. റോബിന്‍ ഉത്തപ്പ എട്ട് റണ്‍സ് എടുത്തും, മുഹമ്മദ് അസ്ഹറുദ്ദീന്‍ 12 റണ്‍സും നേടി പുറത്തായി. സഞ്ജു ഏഴ് റണ്‍സിനും വിഷ്ണു വിനോദ് നാല് റണ്‍സും നേടി മടങ്ങിയതോടെ കേരളം 4-38 എന്ന നിലയിലേക്ക് വീണു.

അര്‍ധ ശതകം നേടിയ സച്ചിന്‍ ബേബിയും ജലജ് സക്‌സേനയും ചേര്‍ന്നാണ് കേരളത്തെ 100 കടത്തിയത്. സച്ചിന്‍ ബേബി 34 പന്തില്‍ 51 റണ്‍സ് നേടി. ജലജ് സക്‌സേന 27 റണ്‍സും നേടി പുറത്താവാതെ നിന്നു. 19ാണ് ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍