കായികം

'ആദ്യ ദിനം 5 വിക്കറ്റ് വീഴ്ത്തുന്നത് സ്വപ്‌നം കാണാം, പക്ഷേ...'നടരാജനെ പ്രശംസിച്ച് അജയ് ജഡേജ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു പര്യടനത്തില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം എന്ന നേട്ടം സ്വന്തമാക്കിയ ടി നടരാജനെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. കഴിഞ്ഞ 44 ദിവസത്തിന് ഇടയില്‍ നടരാജന്റെ ജീവിത ഗതി തന്നെ മാറിയതായാണ് ജഡേജ ചൂണ്ടിക്കാണിക്കുന്നത്.

നടരാജന്റെ യാത്രയെ കുറിച്ച് അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. കഴിഞ്ഞ 44 ദിവസത്തിന് ഇടയില്‍ നടരാജന്റെ ജീവിത ഗതി തന്നെ മാറി. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരമാണ് ടീമിലേക്ക് എത്തിയത്. അരങ്ങേറ്റ ടെസ്റ്റില്‍ 20 ഓവര്‍ നടരാജന്‍ എറിഞ്ഞു. അത് നടരാജന്റെ സ്റ്റാമിന വ്യക്തമാക്കുന്നു. 63 റണ്‍സ് വഴങ്ങിയതില്‍ 15 റണ്‍സും അവസാന ഓവറുകളിലാണ് വന്നത്. ഇക്കണോമിക്കലാണ് നടരാജന്‍ എന്നതിന് തെളിവാണ് അത്. അതിനാലാണ് രണ്ട് വിക്കറ്റ് ലഭിച്ചത്, ജഡേജ പറഞ്ഞു.

നിങ്ങളുടെ ആദ്യ ദിനത്തില്‍ അഞ്ച് വിക്കറ്റ് നേടുന്നതൊക്കെ സ്വപ്‌നം കാണാം. എന്നാല്‍ യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിക്കുമ്പോള്‍ നടരാജന് അത് നല്ല ദിവസമായിരുന്നു. ബൗളിങ് മാറ്റിവെക്കാം. ആദ്യ ദിനം കളിക്കുന്നതിലെ അസ്വസ്ഥതകളെ നടരാജന്‍ അവിടെ മറികടന്നു. അണ്ടര്‍ 19 ക്രിക്കറ്റ് കളിക്കുന്നതിനോ, ഇന്ത്യ എക്ക് വേണ്ടി കളിക്കുന്നതിനോ വേണ്ടി പോലും നടരാജന്‍ ഒരുങ്ങിയിരുന്നില്ലെന്ന് ഓര്‍ക്കണം. നേരിട്ട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തുകയാണ് നടരാജന്‍ ചെയ്തത് എന്നും അജയ് ജഡേജ പറഞ്ഞു.

അരങ്ങേറ്റ ഏകദിനത്തില്‍ 2-70 എന്നതായിരുന്നു നടരാജന്റെ ഫിഗര്‍. മൂന്ന് ടി20യില്‍ നിന്ന് നടരാജന്‍ ആറ് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവിന് പകരമാണ് നടരാജന് ടെസ്റ്റ് ടീമിലേക്കും വിളിയെത്തിയത്. ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്ന 300ാമത്തെ താരവുമായി ടി നടരാജന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി