കായികം

ലീഡ് 250 കടത്തി ഓസ്‌ട്രേലിയ; ഏഴ് വിക്കറ്റുകള്‍ നഷ്ടം; മൂന്ന് പേരെ മടക്കി മുഹമ്മദ് സിറാജ്

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. ഒന്നാം ഇന്നിങ്‌സില്‍ 369 റണ്‍സിന് പുറത്തായ ഓസ്‌ട്രേലിയ ഇന്ത്യയുടെ സ്‌കോര്‍ 336ല്‍ അവസാനിപ്പിച്ചാണ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെന്ന നിലയില്‍. ഇതോടെ ഓസ്‌ട്രേലിയക്ക് 276 റണ്‍സ് ലീഡായി.

55 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് രണ്ടാം ഇന്നിങ്‌സിലെ ഓസീസിന്റെ ടോപ് സ്‌കോറര്‍. 48 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, 38 റണ്‍സെടുത്ത മാര്‍ക്കസ് ഹാരിസ്, 37 റണ്‍സെടുത്ത കാമറോണ്‍ ഗ്രീന്‍, 25 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്ന്‍, 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്ന്‍ എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും വലിയ സ്‌കോറിലേക്ക് എത്താന്‍ സാധിച്ചില്ല. മാത്യു വെയ്ഡ് സംപൂജ്യനായി മടങ്ങി. നിലവില്‍ രണ്ട് റണ്ണുമായി പാറ്റ് കമ്മിന്‍സും ഒരു റണ്ണുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്നും ശാര്‍ദുല്‍ ഠാക്കൂര്‍ രണ്ടും വാഷിങ്ടന്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ 33 റണ്‍സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയിലാണ് അവര്‍ നാലാം ദിനം തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി