കായികം

'ഗാര്‍ഡ് മായ്ക്കാതെ ദാ ഇങ്ങനെ ബാറ്റിങ് പ്രാക്ടീസ് നടത്തണം'- രോഹിതിന്റെ പരിശീലനം നോക്കി നിന്ന് സ്മിത്ത് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്കുള്ള രോഹിത് ശര്‍മയുടെ വരവ് ഇന്ത്യന്‍ ടീമിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 48 റണ്‍സെടുത്തിരുന്നു. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് ക്യാച്ചുകളുമായി ഫീല്‍ഡിങ്ങിലും താരം തിളങ്ങി.

ഇപ്പോഴിതാ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിന്റെ ഇടവേളയില്‍ രോഹിത് ക്രീസിലെത്തി നടത്തിയ ബാറ്റിങ് പ്രാക്ടീസ് ശ്രദ്ധേയമാകുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.

സ്റ്റീവ് സ്മിത്തും കാറോണ്‍ ഗ്രീനും ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. ഇടവേളയില്‍ ബാറ്റിങ് എന്‍ഡില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഓടിയെത്തി രോഹിത് പ്രതീകാത്മകമായി ബാറ്റ് ചെയ്യുന്നത് പോലെ പരിശീലിച്ചത്. ഈ സമയത്ത് സ്മിത്ത് പിച്ചിന് നടുവില്‍ നില്‍ക്കുകയായിരുന്നു. സ്മിത്ത് കൗതുകത്തോടെ ഹിറ്റ്മാന്‍ കാണിക്കുന്നത് നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ആരാധകര്‍ സംഭവത്തെക്കുറിച്ച് രസകരമായ പല കമന്റുകളുമായി എത്തി. പ്രത്യേകിച്ച് സ്മിത്തിന് മുന്നില്‍ വച്ച് ഇത്തരത്തില്‍ കാണിച്ചപ്പോള്‍. നേരത്തെ ഋഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ സ്മിത്ത് ക്രീസിലെത്തി ഗാര്‍ഡ് മായ്ച്ചു കളഞ്ഞത് വലിയ വിവാദത്തിന് വഴി വച്ചിരുന്നു. മാന്യതയില്ലാത്ത പെരുമാറ്റമായാണ് പലരും ഈ സംഭവത്തെ വ്യാഖ്യാനിച്ചത്. അതുമായി ബന്ധപ്പെടുത്തിയായിരുന്നു ആരാധകരുടെ കമന്റ്. ഗാര്‍ഡ് മായ്ക്കാതെ എങ്ങനെ ബാറ്റിങ് പ്രാക്ടീസ് നടത്താമെന്ന് ഹിറ്റ്മാന്‍ സ്മിത്തിനെ കാണിക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?