കായികം

ധോനിയെ പിന്നിലേക്ക് മാറ്റി റിഷഭ് പന്ത്, അതിവേഗതയിലെ റണ്‍വേട്ടയില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഗബ്ബ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കി വീണ്ടും ക്രീസില്‍ നില്‍ക്കവെ വ്യക്തിഗത നേട്ടങ്ങളില്‍ ഒന്നുകൂടി സ്വന്തമാക്കി റിഷഭ് പന്ത്. ഏറ്റവും വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് പന്ത് ഇവിടെ സ്വന്തമാക്കിയത്.

ധോനിയുടെ റെക്കോര്‍ഡ് ആണ് പന്ത് ഇവിടെ മറികടന്നത്. 27 ഇന്നിങ്‌സുകളാണ് ടെസ്റ്റില്‍ 1000 റണ്‍സ് കണ്ടെത്താന്‍ റിഷഭ് പന്തിന് വേണ്ടിവന്നത്. 32 ടെസ്റ്റ് ഇന്നിങ്‌സുകളാണ് ധോനിക്ക് 1000 റണ്‍സ് കണ്ടെത്താന്‍ വേണ്ടി വന്നത്.

ഗബ്ബ ടെസ്റ്റില്‍ കമിന്‍സിന്റെ ഷോര്‍ട്ട് ബോള്‍ ബാക്ക്വേര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗിലേക്ക് കളിച്ച് ഡബിള്‍ നേടിയപ്പോഴാണ് പന്ത് 1000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടം തികച്ചത്. ടെസ്റ്റില്‍ 1000 റണ്‍സ് കണ്ടെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് പന്ത്. 40.04 എന്ന പന്തിന്റെ ബാറ്റിങ് ശരാശരി ഈ ഗ്രൂപ്പിലെ മറ്റ് ആറ് പേരേക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നു.

36 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 1000 റണ്‍സ് കണ്ടെത്തിയ ഫറോക്ക് എഞ്ചിനിയര്‍, 37 ഇന്നിങ്‌സില്‍ നിന്ന് 1000 കടത്തി വൃധിമാന്‍ സാഹ, 39 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്ക് എത്തി നയന്‍ മോംഗിയ എന്നിവരാണ് ലിസ്റ്റില്‍ പിന്നെയുള്ളവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു