കായികം

റാഞ്ചിയിലെ ഫാം ഹൗസ് വിട്ട് ധോനി മുംബൈക്ക് താമസം മാറുന്നു? കുടുംബത്തിന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി റാഞ്ചിയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കുടുംബം. റാഞ്ചിയിലെ ഫാം ഹൗസ് വിട്ട് ധോനി എങ്ങോട്ടും പോകുന്നില്ലെന്നാണ് ധോനിയുടെ ഭാര്യ സാക്ഷി ധോനിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദുബായി, മുംബൈ, കൊല്‍ക്കത്ത, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ തന്റെ ക്രിക്കറ്റ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ ധോനി മുംബൈയിലേക്ക് താമസം മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഫാം ഹൗസിലെ ജീവിതം ത്രില്ലടിപ്പിക്കുന്നതാണെന്ന് അടുത്തിടെ സാക്ഷി ധോനി സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.

റാഞ്ചിയില്‍ 43 ഏക്കറിലായാണ് ധോനിയുടെ ഫാം ഹൗസ്. ഇതില്‍ 10 ഏക്കറില്‍ പച്ചക്കറി കൃഷി നടത്തുകയാണ് ഇന്ത്യയെ ലോക കിരീടത്തിലേക്ക് എത്തിച്ച നായകന്‍. നാല് വര്‍ഷം മുന്‍പാണ് ഇവിടേക്ക് ധോനിയും കുടുംബവും താമസം മാറ്റിയത്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നല്‍കിയ ഹര്‍മു ബൈപാസിന് സമീപം നിര്‍മിച്ച വീട്ടിലായിരുന്നു അതിന് മുന്‍പ് താമസം.

റാഞ്ചിയിലെ ഫാം ഹൗസില്‍ കൃഷി ചെയ്ത ഉത്പന്നങ്ങള്‍ ദുബായിലേക്ക് കയറ്റി അയച്ച് ധോനി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മധ്യപ്രദേശിലെ ജാബുവയില്‍ നിന്ന് 2000 കരിങ്കോഴികളേയും ധോനി തന്റെ ഫാമിലേക്ക് എത്തിച്ചിരുന്നു. ഈ കടക്‌നാഥ് കോഴിയുടെ ഇറച്ചിക്ക് ഭൗമസൂചിക പദവിയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു