കായികം

'വാഴ്ത്തുക്കള്‍ നട്ടൂ', നടരാജന്റെ ക്യാപ്റ്റനാവാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് ഡേവിഡ് വാര്‍ണര്‍ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ നടരാജന്റെ ക്യാപ്റ്റനാവാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നതായി ഡേവിഡ് വാര്‍ണര്‍. നടരാജനെ പ്രശംസയില്‍ മൂടിയായിരുന്നു ഡേവിഡ് വാര്‍ണറുടെ വാക്കുകള്‍. 

അത്ഭുതപ്പെടുത്തുന്ന വ്യക്തിയാണ് നടരാജന്‍. വിനയമുള്ളവനും, യഥാര്‍ഥ ജെന്റില്‍മാനുമാണ്. എന്തൊരു കഴിവാണ്. ഐപിഎല്ലില്‍ അവിശ്വസനീയമാംവിധം കളിക്കുന്നത് നമ്മള്‍ കണ്ടു. തന്റെ ആദ്യ കുഞ്ഞിനെ ആദ്യമായി കാണുന്ന സന്തോഷം ത്യജിച്ച് നെറ്റ്ബൗളറായി ഇന്ത്യക്കൊപ്പം പോയി. എന്നിട്ട് മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം. എന്തൊരു അതിഗംഭീര നേട്ടമാണ്...വാര്‍ണര്‍ പറഞ്ഞു. 

നടരാജന്‍ എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ നടരാജന്റെ പ്രകടനം കാണാന്‍ എനിക്ക് ആകാംക്ഷയുണ്ട്. എന്താണ് ചെയ്യേണ്ടത് എന്നതില്‍ നടരാജന് വ്യക്തതയുണ്ട്. ചില സാഹചര്യങ്ങളില്‍ എങ്ങനെയെല്ലാമാണ് പന്തെറിയേണ്ടത് എന്ന് നടരാജന് അറിയാം, വാര്‍ണര്‍ ചൂണ്ടിക്കാണിച്ചു. 

ഞങ്ങള്‍ നടരാജനെ ഉപയോഗിച്ച വിധം, പവര്‍പ്ലേയ്ക്ക് പുറത്ത്, പവര്‍പ്ലേയില്‍ ഒരോവര്‍, റാഷിദ് ഖാനൊപ്പം ബൗളിങ്. അത് നന്നായി ഫലം കണ്ടു. 80 യോര്‍ക്കറുകള്‍ ടൂര്‍ണമെന്റില്‍ നടരാജന്‍ എറിഞ്ഞെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം സ്വന്തം ഗ്രാമത്തില്‍ നടരാജന് ലഭിച്ച സ്വീകരണം കണ്ടു, വളരെ അധികം സന്തോഷം നല്‍കുന്നതാണ് അതെന്നും ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു