കായികം

ഏകദിന റാങ്കിങ്ങില്‍ ബംഗ്ലാദേശ്, അയര്‍ലാന്‍ഡ് താരങ്ങളുടെ മുന്നേറ്റം; ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏകദിന റാങ്കിങ്ങില്‍ ബംഗ്ലാദേശ് ഓഫ് സ്പിന്നര്‍ മെഹിദി ഹസനും, അയര്‍ലാന്‍ഡ് ബാറ്റ്‌സ്മാന്‍ പോള്‍ സ്റ്റിര്‍ലിങ്ങിനും വന്‍ മുന്നേറ്റം. 9 സ്ഥാനങ്ങള്‍ മുകളിലോട്ട് കയറി മെഹിദി നാലാം റാങ്കിലെത്തി. കരിയറിലെ താരത്തിന്റെ ഉയര്‍ന്ന റാങ്കാണ് ഇത്. 

ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്മാന്‍ 11 സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറി എല്ലാം സ്ഥാനത്തെത്തി. ബൂമ്ര മാത്രമാണ് ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതുള്ള ഇന്ത്യന്‍ താരം. ന്യൂസിലാന്‍ഡ് പേസര്‍് ട്രെന്റ് ബോള്‍ട്ട്, അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് റഹ്മാന്‍ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളവര്‍. 

എട്ട് സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറിയാണ് അയര്‍ലാന്‍ഡിന്റെ സ്‌റ്റെര്‍ലിങ് 20ാം സ്ഥാനത്ത് എത്തിയത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ സ്റ്റെര്‍ലിങ് 285 റണ്‍സ് നേടിയിരുന്നു. രണ്ടാമത്തേയും മൂന്നാമത്തേയും ഏകദിനത്തില്‍ സെഞ്ചുറി കണ്ടെത്തുകയായിരുന്നു. ആറ് കളിയില്‍ നിന്ന് 441 റണ്‍സ് നേടിയാണ് സ്റ്റെര്‍ലിങ് മികവ് കാണിച്ചത്. 

വിന്‍ഡിസിനെതിരായ പരമ്പര ബംഗ്ലാദേശ് 3-0ന് സ്വന്തമാക്കിയപ്പോള്‍ മെഹിദിയാണ് വിക്കറ്റ് വേട്ടയില്‍ മുന്‍പില്‍ നിന്നത്. വിലക്കിന് ശേഷം മടങ്ങിയെത്തിയ ഷക്കീബ് അല്‍ ഹസന്‍ 15 സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറി 13ാം റാങ്കിലെത്തി. 

ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ കോഹ് ലി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമത് രോഹിത് ശര്‍മയും. ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ആദ്യ 10ല്‍ മാറ്റമില്ല. കളി മതിയാക്കിയ പാക് പേസര്‍ മുഹമ്മദ് ആമിര്‍ റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത