കായികം

'വിസ്മയിപ്പിക്കുന്ന ഈ സ്ത്രീകളിലാണ് എന്റെ നിക്ഷേപം'; ഫുട്ബാള്‍ ക്ലബ്‌ സ്വന്തമാക്കി നവോമി ഒസാക്ക

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നാഷണല്‍ വനിതാ സോക്കര്‍ ലീഗിലെ നോര്‍ത്ത് കരോലൈന കറേജിനെ സ്വന്തമാക്കി ടെന്നീസ് താരം നവോമി ഒസാക്ക. ലീഗിലെ പ്രമുഖ ക്ലബാണ് കരോലൈനയുടെ ഓഹരികള്‍ സ്വന്തമാക്കിയതോടെ ഒസാക്കെ ടീമിന്റെ സഹ ഉടമയായി. 

വനിതാ കായിക രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫുട്‌ബോള്‍ ക്ലബിനെ ഏറ്റെടുക്കുന്നത് എന്ന് മൂന്ന് വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട ഒസാക്ക വ്യക്തമാക്കി. 2017ലാണ് നോര്‍ത്ത് കരോലൈന ക്ലബ് നിലവില്‍ വരുന്നത്. 

വ്യവസായ പ്രമുഖനായ സ്റ്റീവ് മാലിക് ആണ് കരോലൈന ക്ലബിന്റെ സ്ഥാപനകന്‍. 2018, 2019 വര്‍ഷങ്ങളില്‍ ഇവരായിരുന്നു ലീഗ് ജേതാക്കള്‍. ടീം ഉടമ എന്ന നിലയില്‍ മാത്രമല്ല നോര്‍ത്ത് കരോലിനയിലെ തന്റെ ഇന്‍വസ്റ്റ്‌മെന്റ് എന്നും ഒസാക്ക വ്യക്തമാക്കുന്നു. ഒരുപാട് പേര്‍ക്ക് മാതൃകയും പ്രചോദനവുമാവുന്ന വിസ്മയിപ്പിക്കുന്ന ഈ സ്ത്രീകളിലാണ് താന്‍ നിക്ഷിപിക്കുന്നത് എന്നാണ് ഒസാക്കയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

'ചുളിവ് നല്ലതാണ്'; ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാം, ഭൂമിയെ രക്ഷിക്കാം, ക്യാംപയ്ന്‍

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ