കായികം

കംഗാരു കേക്ക് എന്തുകൊണ്ട് മുറിച്ചില്ല? രഹാനെയുടെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കംഗാരു മാതൃകയിലെ കേക്ക് മുറിക്കാന്‍ തയ്യാറാകാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജങ്ക്യാ രഹാനെ. കംഗാരു അവരുടെ ദേശിയ മൃഗമാണ്. എതിരാളികളെ ബഹുമാനിക്കേണ്ടതുണ്ട് എന്നാണ് രഹാനെ പറയുന്നത്. 

ജയിച്ചാലും, ചരിത്രമെഴുതിയാലും നമ്മള്‍ അവരോട് നന്നായി പെരുമാറേണ്ടതുണ്ട്. എതിരാളികളേയും മറ്റ് രാജ്യങ്ങളേയും ബഹുമാനിക്കണം. അതിനാലാണ് ആ കേക്ക് മുറിക്കേണ്ടതില്ല എന്ന് ഞാന്‍ തീരുമാനിച്ചത്, ഹര്‍ഷ ഭോഗ്‌ലെയ്ക്ക് ഒപ്പമുള്ള വീഡിയോ ചാറ്റില്‍ രഹാനെ പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ക്ഷീണിതനാണോ എന്ന ഭോഗ് ലെയുടെ ചോദ്യത്തിന്, അതെ എന്നായിരുന്നു രഹാനെയുടെ മറുപടി. എന്നാല്‍ അത് നല്ല രീതിയിലെ ക്ഷീണമാണെന്നും രഹാനെ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി പരമ്പര പിടിച്ചതിന് പിന്നാലെ വലിയ വരവേല്‍പ്പായിരുന്നു രഹാനെയ്ക്ക് നല്‍കിയത്. 

ഇന്ത്യയുടെ പരമ്പര ജയത്തില്‍ നിര്‍ണായകമായത് രഹാനെയുടെ നായകത്വമാണെന്നാണ് വിലയിരുത്തപ്പെട്ടത്. നാട്ടിലേക്ക് തിരിച്ചെത്തിയ രഹാനെയ്ക്ക് സ്വീകരണം ഒരുക്കിയപ്പോഴാണ് കംഗാരു മാതൃകയിലെ കേക്ക് മുന്‍പിലെത്തിയത്. എന്നാല്‍ കേക്ക് മുറിക്കാന്‍ രഹാനെ തയ്യാറാവാതിരുന്നതും വലിയ കയ്യടി നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍