കായികം

രഞ്ജി ട്രോഫി നവംബര്‍ 16 മുതല്‍; വിജയ് ഹസാരെ ഫെബ്രുവരിയില്‍; ഡൊമസ്റ്റിക്ക് പോരാട്ടങ്ങള്‍ പുനരാരംഭിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ഡൊമസ്റ്റിക്ക് സീസണ്‍ വീണ്ടും തുടങ്ങുന്നു. പ്രാദേശിക ക്രിക്കറ്റ് പോരാട്ടങ്ങള്‍ പുനരാരംഭിക്കാന്‍ ബിസിസിഐയാണ് തീരുമാനിച്ചത്. സെപ്റ്റംബര്‍ 21 മുതലാണ് സീസണിന് ആരംഭം കുറിക്കുന്നത്. 

2021-22 സീസണില്‍ 2,127 മത്സരങ്ങളായിരിക്കും അരങ്ങേറുക. വിവിധ വയസുകളിലുള്ള പരുഷ, വനിതാ ഗ്രൂപ്പുകളുടെ മത്സരങ്ങളാണ് നടക്കുക. 

സെപ്റ്റംബര്‍ 21ന് സീനിയര്‍ വനിതാ ഏകദിന ലീഗോടെയാണ് ഡൊമസ്റ്റിക് സീസണിന് തുടക്കമാകുന്നത്. ഒക്ടോബര്‍ 27 മുതല്‍ സീനിയര്‍ വനിതകളുടെ ചാലഞ്ചര്‍ ട്രോഫിയും നടക്കും.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തോടെയാണ് പുരുഷ ടീമിന്റെ മത്സരങ്ങള്‍ തുടങ്ങുന്നത്. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 12 വരെയാണ് മത്സരങ്ങള്‍. 

സീസണിലെ രഞ്ജി ട്രോഫി പോരാട്ടത്തിന് നവംബര്‍ 16നാണ് തുടക്കമാകുന്നത്. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന രഞ്ജി സീസണ്‍ നവംബര്‍ 16 മുതല്‍ 2022 ഫെബ്രുവരി 19 വരെയാണ്. 

വിജയ് ഹസാരെ ട്രോഫി 2022 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 26 വരെ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി