കായികം

32 കളിയില്‍ തോല്‍വി അറിയാതെ ഇറ്റലി, 27 കളിയില്‍ കുതിപ്പുമായി അള്‍ജീരിയ; ബ്രസീലിനെ കടത്തി വെട്ടുക ആരാവും?

സമകാലിക മലയാളം ഡെസ്ക്

യൂറോ കപ്പ് 2020ലെ കരുത്തരാണ് മാഞ്ചിനിയുടെ . ബെല്‍ജിയത്തെ 2-1ന് തോല്‍പ്പിച്ച് അവര്‍ യൂറോ കപ്പിന്റെ സെമി ഫൈനല്‍ ഉറപ്പിച്ചു. ഒപ്പം തുടരെ 32 ഗോള്‍ എന്ന നേട്ടവും. 

2018 സെപ്തംബര്‍ 10നാണ് ഇറ്റലി അവസാനമായി തോല്‍വി അറിഞ്ഞത്. യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്ലിന്റെ കയ്യില്‍ നിന്നായിരുന്നു ഇത്. തുടര്‍ ജയങ്ങളില്‍ തങ്ങളുടെ തന്നെ റെക്കോര്‍ഡ് ആസൂരിപ്പട മറികടന്നു കഴിഞ്ഞു. ഇതിന് മുന്‍പ് തോല്‍വി അറിയാതെ 30 കളികള്‍ ഇറ്റലി പിന്നിട്ടത് 1930കളിലാണ്. 

1935 മുതല്‍ 39 വരെ കോച്ച് വിറ്റോറിയോ പോസോവിന് കീഴില്‍ തോല്‍വി അറിയാതെ 30 മത്സരങ്ങളിലാണ് ഇറ്റലി കുതിച്ചത്. ഈ കാലയളവില്‍ തങ്ങളുടെ രണ്ടാം ലോക കിരീടവും ഒളിംപിക്‌സ് സ്വര്‍ണ മെഡലും അവര്‍ നേടി. 

തുടര്‍ ജയങ്ങളില്‍ ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തിരുത്തി എഴുതാനുള്ള പോക്കിലാണ് ഇപ്പോള്‍ ഇറ്റലി. ഇറ്റലിക്കൊപ്പം തുടര്‍ ജയങ്ങളിലൂടെ കടന്ന് പോകുന്ന മറ്റൊരു ടീം കൂടി ഇപ്പോഴുണ്ട്. അള്‍ജീരിയ. 27 തുടര്‍ ജയങ്ങളിലൂടെ കടന്നു പോയിരിക്കുകയാണ് അവരിപ്പോള്‍. 

35 തുടര്‍ ജയങ്ങള്‍ സൃഷ്ടിച്ച ബ്രസീലിന്റേയും സ്‌പെയ്‌നിന്റേയും പേരിലാണ് ഇവിടെ ലോക റെക്കോര്‍ഡ്. 1993 മുതല്‍ 96 വരെയാണ് തോല്‍വി അറിയാതെ തുടരെ 35 മത്സരങ്ങള്‍ ബ്രസീല്‍ കളിച്ചത്. 2007 മുതല്‍ 2009 വരെയാണ് സ്‌പെയ്ന്‍ തോല്‍വി അറിയാതെ 35 കളിയിലൂടെ കടന്നു പോയത്. 

തുടര്‍ ജയങ്ങളുടെ കാര്യത്തില്‍ നിലവില്‍ ബ്രസീലിനും സ്‌പെയ്‌നിനും പിന്നിലാണ് ഇറ്റലി. യൂറോ കപ്പില്‍ സെമിയിലും ഫൈനലിലും ജയം പിടിച്ചാല്‍ ഇറ്റലിയുടെ ജയ കുതിപ്പ് 34ലേക്ക് എത്തും. സെമിയില്‍ സ്‌പെയ്‌നിന്റെ കയ്യില്‍ നിന്ന് തോല്‍വി നേരിട്ടാല്‍ റെക്കോര്‍ഡ് നേട്ടം ഇറ്റലിയുടെ കയ്യില്‍ നിന്നകലും. പിന്നെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള സാധ്യത 27 തുടര്‍ ജയങ്ങളുമായി നില്‍ക്കുന്ന അള്‍ജീരിയുടെ കൈകളിലേക്ക് വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

ബിജെപിക്ക് വോട്ടുചെയ്തത് ഒന്നും രണ്ടുമല്ല, എട്ടു തവണ; കള്ളവോട്ടു ചെയ്തയാള്‍ അറസ്റ്റില്‍ (വീഡിയോ)

ഇഷ്ടമുള്ള വിശ്വാസ രീതി പിന്തുടരാന്‍ ആര്‍ക്കും അവകാശം, സ്വകാര്യതാ അവകാശത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

രാജ്യത്ത് 18ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ഉടന്‍ റദ്ദാക്കും?, കാരണമിത്

ആവേശം മൂത്ത് തിക്കും തിരക്കും; ശാന്തരാവാൻ പറഞ്ഞിട്ടും രക്ഷയില്ല; രാഹുലും അഖിലേഷും വേദിവിട്ടു (വീഡിയോ)