കായികം

'കെ എല്‍ രാഹുല്‍ അല്ല, പൂജാരയെ ഒഴിവാക്കിയാല്‍ പൃഥ്വി ഷാ മൂന്നാമത് ബാറ്റ് ചെയ്യണം'; ഓസീസ് മുന്‍ താരം

സമകാലിക മലയാളം ഡെസ്ക്

ചേതേശ്വര്‍ പൂജാരയെ മൂന്നാം സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പകരം ആ സ്ഥാനത്ത് കളിക്കേണ്ടത് പൃഥ്വി ഷായെന്ന് ഓസീസ് മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. കെ എല്‍ രാഹുലിനെയല്ല പൂജാരയ്ക്ക് പകരം മൂന്നാമത് കളിപ്പിക്കേണ്ടത് എന്നും ഹോഗ് അഭിപ്രായപ്പെട്ടു. 

ഓപ്പണിങ്ങിനേക്കാള്‍ കൂടുതല്‍ പൃഥ്വി ഷായ്ക്ക് ഇണങ്ങുന്നത് മൂന്നാമത് ബാറ്റ് ചെയ്യുന്നതാണ്. ഒരുപാട് കഴിവും വലിയ ഭാവിയും പൃഥ്വിയെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയുടെ ടൂര്‍ ഗ്രൂപ്പില്‍ പൃഥ്വിയില്ല. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് ആയി ഉള്‍പ്പെടുത്താം എന്നും ഹോഗ് പറഞ്ഞു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ട് ഇന്നിങ്‌സിലും പൂജാര പരാജയപ്പെട്ടിരുന്നു. ഇതോടെ വലിയ വിമര്‍ശനം പൂജാരയ്ക്ക് നേരെ ഉയര്‍ന്നു. ശരിയായ ചിന്താഗതിയുള്ളവരെ ശരിയായ സ്ഥാനത്ത് നിയോഗിക്കും എന്ന പ്രതികരണം ടീമിലെ അഴിച്ചുപണിയിലേക്ക് ചൂണ്ടി കോഹ് ലിയില്‍ നിന്നും വന്നിരുന്നു. 

2019 ജനുവരിയിലാണ് പൂജാര അവസാനമായി സെഞ്ചുറി നേടിയത്. അന്ന് ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്റെ സമയം സിഡ്‌നിയിലും ബ്രിസ്‌ബെയ്‌നിലും പൂജാര മികവ് കാണിച്ചു. ഇംഗ്ലണ്ടിനെതിരെ ഈ വര്‍ഷം ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പൂജാര അര്‍ധ ശതകം കണ്ടെത്തിയിരുന്നു. എന്നാല്‍ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഫോമിലേക്ക് ഉയരാന്‍ പൂജാരയ്ക്ക് കഴിഞ്ഞിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത