കായികം

ബൗളിങ് ദൈവമാണോ? 1000 ഫസ്റ്റ് ക്ലാസ് വിക്കറ്റ് നേട്ടത്തില്‍ ആന്‍ഡേഴ്‌സന്‍, കയ്യടിച്ച് ക്രിക്കറ്റ് ലോകം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1000 വിക്കറ്റ് എന്ന നേട്ടത്തില്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ലാന്‍കഷെയറും കെന്റും തമ്മിലുള്ള മത്സരത്തിലാണ് ആന്‍ഡേഴ്‌സന്‍ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. 

സൗത്ത് ആഫ്രിക്കന്‍ താരം ഹയ്‌നോ കുന്‍ ആണ് ആന്‍ഡേഴ്‌സന്റെ ചരിത്ര നേട്ടത്തില്‍ ഇരയായത്. ആന്‍ഡേഴ്‌സന്റെ ഔട്ട്‌സ്വിങ്ങര്‍ കെന്റ് മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളില്‍ സുരക്ഷിതമായി. 

1000 ഫസ്റ്റ് ക്ലാസ് വിക്കറ്റ് തികച്ചതിന് പിന്നാലെ ആന്‍ഡേഴ്‌സനുള്ള അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മോഡേണ്‍ ഡേ ലെജന്റ് എന്നാണ് ആന്‍ഡേഴ്‌സനെ ചൂണ്ടി ദിനേശ് കാര്‍ത്തിക് പറഞ്ഞത്. നിങ്ങള്‍ ബൗളിങ് ദൈവമാണോ എന്നെല്ലാം ആരാധകര്‍ ആന്‍ഡേഴ്‌സനോട് ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍