കായികം

യൂറോ കപ്പ് ഫൈനല്‍; ക്രിസ്റ്റ്യന്‍ എറിക്‌സണിന് യുവേഫയുടെ ക്ഷണം; ജീവന്‍ രക്ഷിച്ച മെഡിക്കല്‍ സംഘവും ഗ്യാലറിയിലെത്തും

സമകാലിക മലയാളം ഡെസ്ക്

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് മധ്യനിര താരം ക്രിസ്റ്റ്യന്‍ എറിക്‌സണിനെ യൂറോ കപ്പ് ഫൈനലിലേക്ക് ക്ഷണിച്ച് യുവേഫ. എറിക്‌സണിന്റെ ജീവന്‍ രക്ഷിച്ചമെഡിക്കല്‍ സംഘത്തിനും ഫൈനലിലേക്ക് ക്ഷണമുണ്ട്. 

ഗ്രൂപ്പ് ഘട്ടത്തിലെ ഫിന്‍ലാന്‍ഡ്-ഡെന്‍മാര്‍ക്ക് പോരിന് ഇടയിലാണ് ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞു വീണത്. ഡെഫിബ്രിലേറ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ ഗ്രൗണ്ടില്‍ വെച്ച് തന്നെ എറിക്‌സനെ മെഡിക്കല്‍ സംഘം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. 

എറിക്‌സണിന്റെ വീഴ്ച ലോകത്തെയാകെ ആശങ്കയിലാക്കി. എന്നാല്‍ ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടു. എറിക്‌സന്‍ കുഴഞ്ഞു വീണതിന്റെ ആഘാതത്തില്‍ ആദ്യ കളിയില്‍ മികവ് പുറത്തെടുക്കാന്‍ ഡെന്‍മാര്‍ക്കിനായില്ല. എന്നാല്‍ നിശ്ചദാര്‍ഡ്യം കൊണ്ട് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി അവര്‍ മുന്നേറി. 

സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഡെന്‍മാര്‍ക്കിന്റെ എതിരാളികള്‍. ഇംഗ്ലണ്ടിനെ വീഴ്ത്തുക ഡെന്‍മാര്‍ക്കിന് എളുപ്പമാവില്ല. അതിന് സാധിച്ചാല്‍ ഡെന്‍മാര്‍ക്ക് കിരീടത്തിനായി പന്ത് തട്ടുമ്പോള്‍ എറിക്‌സന്‍ ഗ്യാലറിയിലുണ്ടാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍