കായികം

രണ്ടാം ഇന്‍ട്രാ സ്‌ക്വാഡ് മത്സരം, ഭുവിയുടേയും ധവാന്റേയും ഇലവന്‍ ഏറ്റുമുട്ടി; സഞ്ജു കളിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ വൈറ്റ്‌ബോള്‍ പരമ്പരക്ക് മുന്‍പായി രണ്ടാം ഇന്‍ട്രാ സ്‌ക്വാഡ് മത്സരം കളിച്ച് ധവാനും സംഘവും. എന്നാല്‍ രണ്ട് ടീമിലും മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചില്ല. 

കഴിഞ്ഞ ദിവസം നടന്ന ആദ്യ ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ ഭുവിയുടേയും ധവാന്റേയും ഇലവന്‍ ഏറ്റുമുട്ടിയപ്പോള്‍ ഭുവിയുടെ ഇലവനാണ് ജയം പിടിച്ചത്. രണ്ടാം ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിന്റെ വിവരങ്ങള്‍ ബിസിസിഐ പങ്കുവെച്ചിട്ടില്ല. എന്നാല്‍ ഇതിന്റെ വീഡിയോയുമായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എത്തി. 

ധവാന്റെ ഇലവന് വേണ്ടി ദീപക് ചഹറും രാഹുല്‍ ചഹറും ബൗള്‍ ചെയ്യുന്നത് വീഡിയോയില്‍ കാണാം.. മലയാളി പേസര്‍ സന്ദീപ് വാര്യരും രണ്ടാമത്തെ ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ കളിച്ചു. പൃഥ്വി ഷാ, മനീഷ് പാണ്ഡേ, നിതീഷ് റാണ, ക്രുനാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, ദീപക് ചഹര്‍, രാഹുല്‍ ചഹര്‍, സന്ദീപ് വാര്യര്‍ എന്നിവരാണ് ധവാന്റെ ഇലവനില്‍ ഇടംപിടിച്ചത്. 

ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗയ്കവാദ്, സൂര്യകുമാര്‍ യാദവ്, ഇഷന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ചഹല്‍, ചേതന്‍ സക്കറിയ, ഇഷന്‍ പൊറെല്‍, സായ് കിഷോര്‍ എന്നിവരാണ് ഭുവിയുടെ ഇലവനില്‍ കളിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍