കായികം

ധോനിയുടെ ഏഴാം നമ്പർ ജഴ്‌സി പിൻവലിക്കണം: സാബ കരീം 

സമകാലിക മലയാളം ഡെസ്ക്

ധോനിയുടെ ഏഴാം നമ്പർ ജഴ്‌സി പിൻവലിക്കണമെന്ന് മുൻ ഇന്ത്യൻ താരം സാബ കരീം. താരം ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തോടുള്ള ആദരവായി ഏഴാം നമ്പർ ജഴ്‌സി പിൻവലിക്കണമെന്ന് സാബയുടെ അഭിപ്രായം. 

"ധോനിയുടെ മാത്രമല്ല ഇന്ത്യയുടെ ഇതിഹാസ താരങ്ങൾ അണിഞ്ഞിരുന്ന ജേഴ്‌സി നമ്പറുകളെല്ലാം പിൻവലിക്കണം. അവരുടെ ജേഴ്‌സി നമ്പറുകൾ മറ്റാരും ഉപയോഗിക്കുന്നില്ലെന്നു ഉറപ്പാക്കണം. ഇങ്ങനെ ഇന്ത്യക്കായി മഹത്തായ സംഭാവനകൾ ചെയ്ത ക്രിക്കറ്റ് താരങ്ങളെ തിരിച്ചറിയാൻ കഴുയും. ഇതുവഴി അവർ നൽകിയ സംഭാവനകളെ നമ്മൾ ബഹുമാനിക്കുക കൂടിയാണ് ചെയ്യുന്നത്', സാബ പറഞ്ഞു.

ജൂലൈ ഏഴാം തിയ്യതി ജന്മദിനം ആഘോഷിച്ച ധോനിക്ക് സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ ആശംസകൾ നേർന്നപ്പോഴാണ് ഇത്തരത്തിലൊരു അഭിപ്രായവുമായി സാബ രം​ഗത്തെത്തിയത്. സച്ചിൻ ടെണ്ടുൽക്കറുടെ 10ാം നമ്പർ ജഴ്‌സി ബിസിസി ഐ പിൻവലിച്ചിരുന്നു.

വിരമിച്ച ശേഷം ക്രിക്കറ്റുമായി ബന്ധപ്പെട്ട് അത്ര സജീവമല്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അദ്ദേഹം സേവനം ചെയ്യുന്നത് തുടരുമെന്നാണ് പ്രതീക്ഷയെന്നും സാബ കരീം പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്‌സിലൂടെ അദ്ദേഹം നിരവധി യുവതാരങ്ങളെ വളർത്തിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ യുവതാരങ്ങളെ നിരീക്ഷിക്കാനും കൃത്യമായ നിർദേശങ്ങൾ നൽകാനും ധോനിക്ക് കഴിഞ്ഞാൽ ഭാവി ഇന്ത്യൻ ടീമിന് ഏറെ ​ഗുണകരമായിരിക്കുമെന്നും സാബ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍