കായികം

10-7-2016, 10-7-2021; 5 വര്‍ഷം മുന്‍പ് ക്രിസ്റ്റ്യാനോ യൂറോ ഉയര്‍ത്തിയ അതേ ദിവസം കോപ്പയില്‍ മെസി 

സമകാലിക മലയാളം ഡെസ്ക്

കോപ്പ അമേരിക്കയില്‍ കിരീടം തൊട്ടതോടെ ഏഴാം ബാലന്‍ ഡി ഓര്‍ കിരീടം മെസിയുടെ മുന്‍പില്‍ വന്ന് നില്‍ക്കുന്നു. ഫുട്‌ബോള്‍ ലോകത്തിലെ അധികായകന്‍ മെസി തന്നെ എന്ന് ഉറപ്പിക്കാം എന്ന അഭിപ്രായം ഇതോടെ ഉയരുന്നു. ഫുട്‌ബോളിലെ ഒന്നാമനാര് എന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നതിന് ഇടയില്‍, ഇവിടെ ക്രിസ്റ്റിയാനോ യൂറോ കിരീടം ഉയര്‍ത്തി കൃത്യം അഞ്ച് വര്‍ഷം പിന്നിടുന്ന ദിവസമാണ് മെസി തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം തൊടുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

2016 ജൂലൈ 10നാണ് പോര്‍ച്ചുഗല്‍ യൂറോ കിരീടം ഉയര്‍ത്തിയത്. അന്ന് ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് പോര്‍ച്ചുഗല്‍ കീഴ്‌പ്പെടുത്തി. മെസി കോപ്പ ഉയര്‍ത്തിയത് ഇന്ത്യന്‍ സമയം ജൂലൈ 11ലേക്ക് എത്തിയെങ്കിലും ബ്രസീലില്‍ ഇത് ജൂലൈ 10 ആണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ കിരീടത്തിലേക്ക് എത്താനുള്ള അവസരം പല വട്ടം മെസിക്ക് മുന്‍പിലെത്തി നേരത്തെ തട്ടിയകന്ന് പോവുകയായിരുന്നു. 

കഴിഞ്ഞ ദശകത്തില്‍ മൂന്ന് വട്ടമാണ് മെസിക്ക് അര്‍ജന്റീനിയന്‍ കുപ്പായത്തിലെ ഫൈനലില്‍ കാലിടറിയത്. രണ്ട് തവണ കോപ്പയിലും 2014 ലോകകപ്പിലും. 2007ല്‍ കോപ്പ അമേരിക്ക ഫൈനല്‍. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രസീലിനോട് തോറ്റു. 2014 ലോകകപ്പ ഫൈനലില്‍ ജര്‍മനിയോട് 1-0ന് കീഴടങ്ങി. 2015 കോപ്പ അമേരിക്കയില്‍ ഷൂട്ടൗട്ടില്‍ 4-1ന് ചിലിക്ക് മുന്‍പില്‍ വീണു. 2016ലെ കോപ്പയില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ വീണത് 2-4ന്.

2005ന് ശേഷം ഫൈനലില്‍ അര്‍ജന്റീന ഗോള്‍ കണ്ടെത്തുന്നത് ഇതാദ്യവുമാണ്. ആറ് ഫൈനലുകളില്‍ അര്‍ജന്റീനയുടെ ആദ്യ ഗോള്‍. 2005 ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ബ്രസീലിനെതിരെ ഗോള്‍ നേടിയതിന് ശേഷമെല്ലാം ഫൈനലുകളില്‍ ഗോള്‍ വല കുലുക്കാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞിരുന്നില്ല. അന്നാവട്ടെ 1-4ന് അര്‍ജന്റീനയെ ബ്രസീല്‍ കീഴടക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത