കായികം

12 പന്തില്‍ അടിച്ചെടുത്തത് 36 റണ്‍സ്, 6 പന്തില്‍ ജയിക്കാന്‍ 11; വിന്‍ഡിസിന്റെ കൂറ്റനടി വീരന്മാരെ തളച്ച് സ്റ്റാര്‍ക്കിന്റെ ഉജ്വല ഫൈനല്‍ ഓവര്‍ 

സമകാലിക മലയാളം ഡെസ്ക്

സെന്റ് ലൂസിയ: ഓസ്‌ട്രേലിയ-വിന്‍ഡിസ് നാലാം ടി20യില്‍ ത്രില്ലിങ് ക്ലൈമാക്‌സ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഫൈനല്‍ ഓവറിന്റെ ബലത്തില്‍ ഓസ്‌ട്രേലിയ നാല് റണ്‍സിന്റെ ജയത്തിലേക്ക് എത്തി. 

18 ഓവറില്‍ ജയിക്കാന്‍ 47 റണ്‍സ് ആണ് വിന്‍ഡിസിന് വേണ്ടിയിരുന്നത്. 18ാം ഓവറിലെ നാലാമത്തേയും അഞ്ചാമത്തേയും പന്ത് റസല്‍ സിക്‌സ് പറത്തി. 18ാം ഓവറിലും റസല്‍ തുടങ്ങിയത് സിക്‌സുമായി. പിന്നാലെ തുടരെ മൂന്ന് വട്ടം അലന്റെ സിക്‌സ് കൂടി വന്നപ്പോള്‍ വിന്‍ഡിസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടി വന്നത് 11 റണ്‍സ്. 

എന്നാല്‍ അവസാന ഓവറില്‍ പന്ത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈകളിലേക്ക് എത്തിയപ്പോള്‍ വിന്‍ഡിസ് വിജയ ലക്ഷ്യത്തില്‍ നിന്നും നാല് റണ്‍സ് അകലെ വീണു. തന്റെ ടി20 കരിയറിലെ ഏറ്റവും മികച്ച ഫൈനല്‍ ഓവറാണ് ഇവിടെ മിച്ചല്‍ സ്റ്റാര്‍ക്കില്‍ നിന്ന് വന്നത്. 

20ാം ഓവറിലെ സ്റ്റാര്‍ക്കിന്റെ തുടരെയുള്ള നാല് ഡെലിവറിയിലും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ വിന്‍ഡിസിന്റെ കൂറ്റനടി വീരന്മാര്‍ക്കായില്ല. ആറ് റണ്‍സ് മാത്രമാണ് അവസാന ഓവറില്‍ സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത്. 

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫിഞ്ചിന്റേയും മിച്ചല്‍ മാര്‍ഷിന്റേയും അര്‍ധ ശതകത്തിന്റെ ബലത്തില്‍ ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സിലേക്ക് എത്തി. വിന്‍ഡിസിന് വേണ്ടി ലെന്‍ഡി സിമ്മണ്‍സ് 72 റണ്‍സ് നേടി. അഞ്ച് ടി20കളുടെ പരമ്പരയില്‍ ആദ്യ മൂന്ന് ടി20യും ജയിച്ച് വിന്‍ഡിസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി