കായികം

സിംഗിളിനിടയില്‍ ബാറ്റ്‌സ്മാന് പരിക്ക്‌, റണ്‍ഔട്ട് ആക്കാതെ ജോ റൂട്ടും കൂട്ടരും, കയ്യടി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിറ്റാലിറ്റി ബ്ലാസ്റ്റില്‍ ജോ റൂട്ടില്‍ നിന്ന് വന്ന സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് കയ്യടിച്ച് ക്രിക്കറ്റ് ലോകം. സിംഗിളിനായി ഓടുന്നതിന് ഇടയില്‍ പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണ ബാറ്റ്‌സ്മാനെ റണ്‍ഔട്ട് ആക്കാന്‍ ശ്രമിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു റൂട്ടിന്റെ ടീം.

വിറ്റാലിറ്റി ബ്ലാസ്റ്റില്‍ യോര്‍ക്ഷയറും ലാന്‍കഷയറും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. സിംഗിളിനായി ഓടുന്നതിന് ഇടയില്‍ ലാന്‍കഷയറിന്റെ സ്റ്റീവന്‍ ക്രോഫ്റ്റ് കാലിന് പരിക്കേറ്റ് വേദനകൊണ്ട് ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. 

യോര്‍ക്ഷയര്‍ വിക്കറ്റ് കീപ്പറിന്റെ കയ്യിലേക്ക് പന്ത് എത്തുമ്പോഴും സ്റ്റീവന്‍ ക്രോഫ്റ്റ് പിച്ചിന്റെ മധ്യത്തില്‍ എഴുന്നേല്‍ക്കാനാവാതെ കിടന്നു. ഈ സമയം യോര്‍ക്ഷയര്‍ വിക്കറ്റ് കീപ്പറിലേക്ക് പന്ത് നല്‍കിയെങ്കിലും സ്റ്റംപ് ചെയ്യേണ്ടതില്ലെന്നാണ് റൂട്ട് നിര്‍ദേശിച്ചത്.

ലാന്‍ക്ഷയര്‍ ഇന്നിങ്‌സിന്റെ 18ാം ഓവറിലാണ് സംഭവം. ഈ സമയം അവര്‍ക്ക് 18 പന്തില്‍ നിന്ന് ജയിക്കാന്‍ വേണ്ടിയത് 15 റണ്‍സ്. അഞ്ച് വിക്കറ്റാണ് കയ്യിലുണ്ടായത്. എന്നിട്ടും വിക്കറ്റ് വീഴ്ത്താനുള്ള അവസരം റൂട്ടിന്റെ ടീം വേണ്ടെന്ന് വെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ