കായികം

പരമ്പര ജയം ലക്ഷ്യമിട്ട് രണ്ടാം ഏകദിനത്തിന് ഇന്ത്യ; പരിക്കില്‍ നിന്ന് മുക്തനായി സഞ്ജു, ടീമില്‍ ഇടമെവിടെ?

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കുക ലക്ഷ്യമിട്ട് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ഏഴ് വിക്കറ്റിന് ജയം പിടിച്ചതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്‍പില്‍ നില്‍ക്കുകയാണ് ഇന്ത്യ. 

ആദ്യ ഏകദിനത്തിന് ഇറങ്ങിയ ടീമില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. സഞ്ജുവിനെ മറികടന്ന് ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഇഷന്‍ കിഷന്‍ അര്‍ധ ശതകം കണ്ടെത്തി ആക്രമിച്ച് കളിച്ചതോടെ രണ്ടാം ഏകദിനത്തിലും കളിക്കുമെന്നുറപ്പ്. മനീഷ് പാണ്ഡേ രണ്ടാം ഏകദിനത്തിലും സ്ഥാനം നിലനിര്‍ത്തുമോ എന്നതാണ് ചോദ്യം. 

ആദ്യ ഏകദിനത്തില്‍ ആക്രമണ ബാറ്റിങ്ങുമായാണ് ശ്രീലങ്കയെ ഇന്ത്യ തകര്‍ത്തത്. ആതിഥേയര്‍ ഉയര്‍ത്തിയ 263 റണ്‍സ് വിജയ ലക്ഷ്യം ഏഴ് വിക്കറ്റ് കയ്യില്‍ വെച്ച് 80 പന്തുകള്‍ ശേഷിക്കെ ഇന്ത്യ മറികടന്നു. ഇവിടെ ഏറ്റവും കുറവ് സ്‌ട്രൈക്ക്‌റേറ്റ് മനീഷ് പാണ്ഡേയുടേതാണ്. 

40 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്തപ്പോള്‍ മനീഷിന്റെ ബാറ്റില്‍ നിന്ന് വന്നത് ഒരു ഫോറും ഒരു സിക്‌സും. സ്‌ട്രൈക്ക്‌റേറ്റ് 65. എന്നാല്‍ ഒരു മത്സരം മാത്രം കണക്കിലെടുത്ത് മനീഷിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റിയേക്കില്ലെന്ന വിലയിരുത്തലും ഉയരുന്നു. ആദ്യ ഏകദിനത്തിന് മുന്‍പായി കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സഞ്ജുവിനെ പരിഗണിക്കാതിരുന്നത്. എന്നാല്‍ സഞ്ജു പരിക്കില്‍ നിന്ന് മുക്തനായാതാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ രണ്ടാം ഏകദിനത്തില്‍ സഞ്ജുവിനെ ഏത് സ്ഥാനത്ത് ഉള്‍പ്പെടുത്തുമെന്ന ചോദ്യം ഉയരുന്നു. 

ആദ്യ ഏകദിനത്തിലെ ഉപനായകന്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതല്ല. 9 ഓവറില്‍ 63 റണ്‍സ് വഴങ്ങിയ ഭുവിക്ക് വിക്കറ്റ് വീഴ്ത്താനായില്ല. ഏഴ് ഓവറില്‍ 37 റണ്‍സ് വഴങ്ങിയ ദീപക് ചഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപും ചഹലും ഫോമിലേക്ക് എത്തുന്നതിന്റെ സൂചന നല്‍കി. 

ഇംഗ്ലണ്ടിനെതിരായ മോശം പരമ്പരക്ക് ശേഷം ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്ത വിധം ശ്രീലങ്കയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. തുടക്കം മുതലെടുത്ത് വലിയ സ്‌കോര്‍ കണ്ടെത്താനാവും ലങ്കന്‍ താരങ്ങളുടെ ശ്രമം. സഞ്ജു സാംസണ്‍ ഇന്ത്യ ശ്രീലങ്ക ഏകദിനം ബിസിസിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം