കായികം

മലയാളി ലോങ് ജംപ് താരം മുരളീ ശ്രീശങ്കറിന് പച്ചക്കൊടി, ഇന്ന് ടോക്യോയിലേക്ക് പറക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മലയാളി ലോങ്ജംപ്  താരം എം ശ്രീശങ്കര്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാനായി ഇന്ന് ടോക്യോയിലേക്ക് തിരിക്കും. ഫിറ്റ്‌നസ് ട്രയല്‍സില്‍ മോശം പ്രകടനമാണ് പുറത്തെടുത്തത് എങ്കിലും ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ശ്രീശങ്കറിന്‌ അത്‌ലറ്റിക്കോ ഫെഡറേഷന്‍ അനുമതി നല്‍കി. 

പാട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ ദേശിയ റെക്കോര്‍ഡില്‍ തന്റെ തന്നെ സമയം തിരുത്തി കുറിച്ചാണ് ശ്രീശങ്കര്‍ ഒളിംപിക്‌സിന് യോഗ്യത നേടിയിരുന്നത്. ഇന്ത്യന്‍ ഗ്രാന്‍ജ് പ്രിക്‌സിലും ശ്രീശങ്കര്‍ ജയം പിടിച്ചിരുന്നു. അവിടെ 

8.26 മീറ്ററോടെ ഒളിംപിക്‌സ് യോഗ്യത നേടിയെങ്കിലും ഫിറ്റ്‌നസ് ട്രയല്‍സില്‍ മികവ് കാണിക്കാനായില്ല. 7.48, 7.33മീ എന്നിവയാണ് ശ്രീശങ്കറിന് കണ്ടെത്താനായത്. ഇതോടെ ശ്രീശങ്കറിന്റെ കാര്യം വെള്ളിയാഴ്ച സെലക്ഷന്‍ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ടോക്യോയിലേക്ക് പോവാന്‍ അനുവാദം നല്‍കുകയുമാണ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി