കായികം

അമ്പെയ്ത്തില്‍ സൗത്ത് കൊറിയന്‍ താരങ്ങളുടെ ആധിപത്യം; 9ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ദീപിക കുമാരി

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: അമ്പെയ്ത്തില്‍ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അടുത്ത റൗണ്ടില്‍ ഭൂട്ടാന്റെ കര്‍മയാണ് ദീപിക കുമാരിയുടെ എതിരാളി. 

ലോക റാങ്കിങ്ങില്‍ 191ാം സ്ഥാനത്ത് നില്‍ക്കുന്ന കര്‍മയ്ക്ക് എതിരെ ആദ്യ റൗണ്ട് കടക്കുക ദീപിക കുമാരിക്ക് വെല്ലിവിളിയാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്വാര്‍ട്ടറില്‍ ആന്‍ സാനിനെ ദീപികയ്ക്ക് നേരിടേണ്ടി വന്നേക്കും. 2019ല്‍ ആന്‍ സാനിനോട് ദീപിക പരാജയപ്പെട്ടിരുന്നു. 

ആദ്യ മൂന്ന് സ്ഥാനങ്ങളും പിടിച്ച് സൗത്ത് കൊറിയന്‍ താരങ്ങളുടെ ആധിപത്യം പുലര്‍ത്തി. ആദ്യ പകുതിയില്‍ ദീപിക നാലാം സ്ഥാനത്തേക്ക് കയറിയിരുന്നു എങ്കിലും പിന്നാലെ താഴേക്ക് പോവുകയായിരുന്നു. 663 പോയിന്റോടെയാണ് ദീപിക ഒന്‍പതാമത് ഫിനിഷ് ചെയ്തത്. അവസാന റൗണ്ട് ആരംഭിച്ചപ്പോള്‍ ഏഴാം സ്ഥാനത്തായിരുന്നു ദീപിക കുമാരി. എന്നാല്‍ ഫൈനല്‍ ഷോട്ടില്‍ പിഴച്ചപ്പോള്‍ 9ാം സ്ഥാനത്തേക്ക് വീണു. 

അതിനിടയില്‍ അമ്പെയ്ത്തില്‍ വനിതകളുടെ വ്യക്തിഗത റാങ്കിങ്ങില്‍ സൗത്ത് കൊറിയയുടെ ആന്‍ സാന്‍ റെക്കോര്‍ഡിട്ടു. 680 പോയിന്റ് സ്വന്തമാക്കിയാണ ആന്‍ സാന്‍ റെക്കോര്‍ഡ് തിരുത്തി എഴുതിയത്. അതാനു ദാസ്, പവിന്‍ യാദവ്, തരുണ്‍ദീപ് റായി എന്നിവരാണ് അമ്പെയ്ത്തില്‍ പങ്കെടുക്കുന്ന മറ്റ് താരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും