കായികം

സഞ്ജുവിനൊപ്പം 4 താരങ്ങള്‍ക്ക് അരങ്ങേറ്റം, മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ അരങ്ങേറ്റം കുറിക്കും. 2015ല്‍ ഇന്ത്യന്‍ ദേശിയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഏറെ കാത്തിരിപ്പിനൊടുവിലാണ് ഏകദിനത്തില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുന്നത്. 

സഞ്ജു സാംസണിനൊപ്പം നാല് താരങ്ങള്‍ കൂടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. നിതീഷ് റാണ, ചേതന്‍ സക്കറിയ, കെ ഗൗതം, രാഹുല്‍ ചഹര്‍ എന്നിവര്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. 

ആദ്യ രണ്ട് ഏകദിനവും ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ആശ്വാസ ജയം തേടിയാണ് ശ്രീലങ്ക ഇറങ്ങുന്നത്.നായകനായുള്ള തുടക്കം തന്നെ എതിരാളികള്‍ക്കെതിരെ വൈറ്റ് വാഷ് ജയം നേടി ആഘോഷിക്കാനാവും ധവാന്റെ പ്ലാന്‍. 

സഞ്ജു സാംസണിന് ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചേക്കുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു. ആദ്യ ഏകദിനത്തില്‍ പരിക്കിനെ തുടര്‍ന്നാണ് സഞ്ജുവിനെ കളിക്കാനാവാതെ പോയത്. സഞ്ജുവിന്റെ അസാന്നിധ്യത്തില്‍ വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിഞ്ഞ ഇഷാന്‍ കിഷന്‍ ലഭിച്ച അവസരം ഇരുകയ്യും നീട്ടി സ്വീകരിച്ച് അര്‍ധ ശതകം നേടി. 

ആദ്യ ഏകദിനത്തില്‍ 263 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 80 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. എന്നാല്‍ രണ്ടാം ഏകദിനത്തിലേക്ക് വന്നപ്പോള്‍ ഇന്ത്യയെ വെള്ളം കുടിപ്പിക്കാന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞു. 275 റണ്‍സ് ചെയ്‌സ് ചെയ്യവെ 7 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണെങ്കിലും ദീപക് ചഹര്‍ രക്ഷകനായി അവതരിച്ചതോടെ ഇന്ത്യ ജയിച്ചു കയറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു