കായികം

ഒളിംപിക്‌സ് നീന്തല്‍; മലയാളി താരം സജന്‍ പ്രകാശിന് നിരാശ; സെമിയിലെത്താതെ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സ് നീന്തലില്‍ ഇന്ത്യയുടെ മലയാളി താരം സജന്‍ പ്രകാശിന് നിരാശ. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ പോരാട്ടത്തിന് ഇറങ്ങിയ മലയാളി താരത്തിന് സെമിയിലേക്ക് കടക്കാന്‍ സാധിക്കാതെ പോയി. 

ഹീറ്റ്‌സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും സെമിയിലേക്ക് കടക്കാനുള്ള സമയം താരത്തിന് കുറിക്കാന്‍ കഴിഞ്ഞില്ല. 1.57.22 സെക്കന്‍ഡ് എന്ന സമയത്തിലാണ് സജന്‍ ഫിനിഷ് ചെയ്തത്. 

ഹീറ്റ്‌സില്‍ ഏറ്റവും മികച്ച 16 താരങ്ങളാണ് സെമിയിലേക്ക് കടക്കുക. സജന്‍ 24ാം സ്ഥാനത്താണ് എത്തിയത്. ഇതോടെയാണ് താരത്തിന്റെ സാധ്യതകള്‍ അവസാനിച്ചത്. 

നേരത്തെ എ യോഗ്യതാ മാര്‍ക്ക് 1.56.38 സെക്കന്‍ഡില്‍ മറികടന്നാണ് സജന്‍ ഒളിംപിക്‌സ് യോഗ്യത സ്വന്തമാക്കിയത്. ദേശീയ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു സജന്‍ യോഗ്യത സ്വന്തമാക്കിയത്. ഈ പ്രകടനം നടത്തിയിരുന്നെങ്കില്‍ താരത്തിന് മുന്നേറാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ സജന് സെമിയിലേക്ക് കടക്കാന്‍ സാധിക്കാതെ പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു