കായികം

ചൈനീസ് താരം ഉത്തേജക മരുന്ന് കഴിച്ചു? മീരയുടെ വെള്ളി സ്വര്‍ണ മെഡല്‍ ആകാന്‍ സാധ്യത

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ വെള്ളി മെഡല്‍ സ്വര്‍ണമാകാന്‍ സാധ്യത. ഭാരോദ്വഹനത്തിലാണ് മീരയുടെ നേട്ടം. സ്വര്‍ണം നേടിയ ചൈനയുടെ ഹോ സുഹ്യു ഉത്തേജക മരുന്ന് ഉപയോഗിച്ചതായുള്ള സംശയം ഉയര്‍ന്നതോടെയാണ് മീരയ്ക്ക് സ്വര്‍ണ മെഡല്‍ സാധ്യത ഉയര്‍ന്നിരിക്കുന്നത്.

താരത്തിന്റെ സാംപിളുകള്‍ പരിശോധനയ്ക്ക് സമര്‍പ്പിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് താരത്തിനോട് ടോക്യോയില്‍ തന്നെ തുടരാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയില്‍ ഫലം പോസിറ്റീവായാല്‍ ഭാരോദ്വഹനത്തിലെ സ്വര്‍ണം മീരയ്ക്ക് സ്വന്തമാകും. പുതിയ ഒളിംപിക് റെക്കോര്‍ഡ് തീര്‍ത്താണ് ചൈനീസ് താരം 210 കിലോ ഉയര്‍ത്തി സ്വര്‍ണം നേടിയത്.  

നേരത്തെ അവസാന ശ്രമത്തില്‍ 117 കിലോയില്‍ പരാജയപ്പെട്ടതോടെയാണ് മീരയ്ക്ക് സ്വര്‍ണം നഷ്ടമായത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 115കിലോ എടുത്തുയര്‍ത്തിയതോടെയാണ് മീരാബായി ചാനു വെള്ളി മെഡല്‍ ഉറപ്പിച്ചത്.  

സ്‌നാച്ചില്‍ 84കിലോ ഉയര്‍ത്തി മീരാബായി ചാനു. രണ്ടാം ശ്രമത്തില്‍ 87കിലോ ഉയര്‍ത്തിയതോടെ മീരാഭായി മെഡല്‍ പ്രതീക്ഷ നല്‍കിയിരുന്നു. കരിയറിലെ തന്റെ മികച്ച പ്രകടനത്തിനൊപ്പമെത്തി മീരബായി ചാനു ഇവിടെ. 

എന്നാല്‍ മൂന്നാം ശ്രമത്തില്‍ 89 കിലോഗ്രാമത്തില്‍ മീരാബായി ചാനുവിന് പിഴച്ചു. സ്‌നാച്ചിന് ശേഷം രണ്ടാം സ്ഥാനത്തായിരുന്നു മീരാബായി ചാനു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയാല്‍ മെഡല്‍ ഉറപ്പിക്കാം എന്ന നിലയിലായിരുന്നു മീരാബായി ചാനു. ഇവിടെ ആദ്യ ശ്രമത്തില്‍ 110 കിലോയില്‍ മീരാബായി ചാനു മികവ് കാണിച്ചപ്പോള്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത