കായികം

ഇടിക്കൂട്ടില്‍ ഇന്ത്യക്ക് പ്രതീക്ഷ; ഒരു ജയം കൂടി നേടിയാല്‍ ലൗവ്‌ലിനയ്ക്ക് മെഡല്‍ ഉറപ്പ്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഇടിക്കൂട്ടില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ. ബോക്‌സര്‍ ലൗവ്‌ലിന ബോര്‍ഗോഹെയിന് ഒരു ജയം കൂടി നേടാന്‍ കഴിഞ്ഞാല്‍ മെഡല്‍ ഉറപ്പിക്കാം. ജപ്പാന്റെ പരിചയസമ്പന്നയായ പുഗിലിസ്റ്റ് നദൈനിനെ മറികടന്ന് ലൗവ്‌ലിന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 

64-69 കിലോ വിഭാഗത്തിലാണ് ലൗവ്‌ലിന ക്വാര്‍ട്ടറില്‍ കടന്നത്. ക്വാര്‍ട്ടറില്‍ ജയിച്ച് സെമിയില്‍ എത്തിയാല്‍ വെങ്കല മെഡല്‍ ഇന്ത്യക്ക് ഉറപ്പിക്കാം. അസാമില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറാണ് 23കാരിയായ  ലൗവ്‌ലിന. 

ലൗവ്‌ലിനയുടെ ആദ്യ ഒളിംപിക്‌സ് ആണ് ഇത്. ബോക്‌സില്‍ ഇന്ത്യയുടെ ഒന്‍പത് അംഗ സംഘത്തില്‍ ടോക്യോയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ താരമാണ് ലൗവ്‌ലിന. രണ്ട് വട്ടം ലോക, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ബോക്‌സിങ്ങില്‍ ലൗവ്‌ലിന വെങ്കലം നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'