കായികം

ഷൂട്ടിങിൽ നിരാശ തന്നെ; ഫൈനൽ യോ​ഗ്യത ഇല്ല; മെഡൽ പ്രതീക്ഷയായിരുന്ന മനു ഭക്കർ- സൗരഭ് ചൗധരി സഖ്യം രണ്ടാം റൗണ്ടിൽ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്സ് ഷൂട്ടിങിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് ഇന്നും തിരിച്ചടി. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ മനു ഭക്കർ- സൗരഭ് ചൗധരി സഖ്യം രണ്ടാം റൗണ്ടിൽ പുറത്തായി. 

രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറക് നൽകിയ ഇരുവർക്കും പക്ഷേ ഫൈനൽ യോ​ഗ്യത നേടാൻ സാധിക്കാതെ പോയി. രണ്ടാം റൗണ്ടിൽ ഇരുവരും ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 

ഇന്ത്യൻ മെഡൽ പ്രതീക്ഷയായ സൗരഭ്- മനു സഖ്യം 582 പോയിന്റ് നേടിയാണ് സൗരഭ്- മനു ഭക്കർ സഖ്യം യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടത്തിലേക്ക് മുന്നേറിയത്‌. എന്നാൽ മനു ഭക്കറിന്റെ മോശം ഫോം ഇന്ത്യൻ മുന്നേറ്റത്തെ സാരമായി ബാധിച്ചു.

ഇതേ ഇനത്തിൽ തന്നെ മത്സരിച്ച മറ്റൊരു സഖ്യമായ അഭിഷേക് വർമ- യശസ്വിനി ദേശ്വാൾ സഖ്യം ആ​ദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

'പൊളിയല്ലേ? രസമല്ലേ ഈ വരവ്?'; ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനത്തില്‍ ഡു പ്ലെസി

സൗദിയുടെ ചിന്തയും മുഖവും മാറുന്നു, റോക്ക് ബാന്‍ഡുമായി സ്ത്രീകള്‍

മഞ്ഞപ്പടയുടെ ഗോള്‍വേട്ടക്കാരന്‍; ദിമിത്രി ഡയമന്റകോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

വരയില്‍ വസന്തം തേടിയ യാത്രികന്‍