കായികം

'ഹര്‍ദിക് ബൗള്‍ ചെയ്തില്ലെങ്കില്‍ കോഹ്‌ലി ഓപ്പണ്‍ ചെയ്യണം'; ടി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് സഹീര്‍ ഖാന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ തെരഞ്ഞെടുത്ത് മുന്‍ താരം സഹീര്‍ ഖാന്‍. ശിഖര്‍ ധവാനെ ഒഴിവാക്കി പകരം കെ എല്‍ രാഹുലിനെയാണ് സഹീര്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാക്കുന്നത്. 

രാഹുലും രോഹിത്തുമാണ് എന്റെ ഓപ്പണര്‍മാര്‍. കോഹ് ലിയും സൂര്യയും ഓപ്പണര്‍മാര്‍ക്ക് പിന്നാലെ വരും. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന കോഹ് ലിയുടെ പ്രതികരണം വന്നത് എനിക്കറിയാം. എന്നാല്‍ ഹര്‍ദിക് ബൗള്‍ ചെയ്യാന്‍ ഇല്ലാത്തപ്പോള്‍ മാത്രം കോഹ് ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്താല്‍ മതി എന്നാണ് എന്റെ അഭിപ്രായം,സഹീര്‍ പറയുന്നു. 

'ഹര്‍ദിക് ബൗള്‍ ചെയ്യാന്‍ ഇല്ലാതെ വരുമ്പോള്‍ കോഹ് ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതിലൂടെ ഒരു ബാറ്റ്‌സ്മാനെ നിങ്ങള്‍ക്ക് വേണ്ടന്ന് വയ്ക്കാം. ഒരു എക്‌സ്ട്രാ ബൗളറെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. ചഹലാണ് തന്റെ പ്രധാന ലെഗ് സ്പിന്നര്‍. രാഹുല്‍ ചഹറാണ് ചഹലിന്റെ ബാക്ക്അപ്പ്.' 

ന്യൂബോള്‍ എറിയാനാവുന്ന വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് പിന്നെ വരുന്നത്. ഒരു നിഗൂഡത ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചഹലിനൊപ്പം പോകാം. അതല്ലെങ്കില്‍ സുന്ദറും, സഹീര്‍ ഖാന്‍ പറഞ്ഞു. 

സഹീര്‍ ഖാന്റെ 15 അംഗ സംഘം: രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, കോഹ് ലി, സൂര്യകുമാര്‍ യാദവ്, ഇഷന്‍ കിഷന്‍, ഋഷഭ് പന്ത്. ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദീപക് ചഹര്‍, ചഹല്‍, ബൂമ്ര, മുഹമ്മദ് ഷമി, രാഹുല്‍ ചഹര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍/വരുണ്‍ ചക്രവര്‍ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത