കായികം

പന്ത് തലയില്‍ കൊണ്ട് പരിക്ക്, പാക് ബാറ്റ്‌സ്മാന്‍ അസം ഖാന്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടി20 മത്സരത്തിന് മുന്‍പ് പാകിസ്ഥാന് കനത്ത തിരിച്ചടി. രണ്ടാം ടി20ക്ക് മുന്‍പായി നെറ്റ്‌സില്‍ പരിശീലനം നടത്തവെ പന്ത് തലയില്‍ അടിച്ച് അസം ഖാന് പരിക്ക്. 

പാകിസ്ഥാന്റെ 22കാരനായ ബാറ്റ്‌സ്മാനെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സിടി സ്‌കാന്‍ എടുക്കുകയും ചെയ്തു. അസം ഖാന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. എങ്കിലും പന്ത് തലയില്‍ ഇടിച്ചതിന്റെ ആഘാതം നേരിട്ടു. സിടി സ്‌കാനിന് ശേഷം താരത്തെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. 

അടുത്ത തിങ്കളാഴ്ച അസം ഖാനെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. ജൂലൈ 28നാണ് പാകിസ്ഥാന്റെ വിന്‍ഡിസ് പര്യടനം ആരംഭിച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു. ടി20 ലോകകപ്പിന് മുന്‍പ് തങ്ങളുടെ ടീമുകളെ പരുവപ്പെടുത്തിയെടുക്കാന്‍ ഉറച്ചാണ് ഇരു ടീമും പരമ്പരയ്ക്കായി ഇറങ്ങുന്നത്. 

ഓസ്‌ട്രേലിയക്കെതിരെ 4-1ന് ടി20 പരമ്പര ജയിച്ചാണ് വിന്‍ഡിസ് പാകിസ്ഥാനെ നേരിടുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനോട് ടി20 പരമ്പര 2-1ന് തോറ്റാണ് പാകിസ്ഥാന്റെ വരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര