കായികം

ടെസ്റ്റ് ടീമിനൊപ്പം ചേരാന്‍ പൃഥ്വിയും സൂര്യകുമാറും ഇന്ന് തിരിക്കും; യുകെ പ്രവേശനത്തില്‍ പ്രത്യേക ഇളവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. കായിക താരങ്ങള്‍ക്ക് യുകെ ഭരണകൂടം അനുവദിച്ചിട്ടുള്ള ഇളവിലൂടെയാണ് പൃഥ്വിക്കും സൂര്യക്കും ലണ്ടനിലേക്ക് പറക്കാനുള്ള വഴി തെളിഞ്ഞത്. 

യുകെയുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യമാണ് ശ്രീലങ്ക. ശ്രീലങ്കയില്‍ നിന്നുള്ള യുകെ, ഐറിഷ് പൗരന്മാര്‍ക്ക് മാത്രമാണ് നിലവില്‍ യുകെ പ്രവേശനാനുമതി നല്‍കുന്നത്. എന്നാല്‍ ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ഉടമ്പടി പ്രകാരം കായിക താരങ്ങള്‍ക്ക് ഈ സമ്മറില്‍ യുകെയിലേക്ക് പ്രവേശനം ലഭിക്കും. 

യൂറോ കപ്പിനും വിംബിള്‍ഡണിനുമായി യുകെയിലേക്ക് എത്താന്‍ കായിക താരങ്ങള്‍ക്ക് ഇളവ് അനുവദിച്ചാണ് യുകെ ഭരണകൂടം നിയമങ്ങളില്‍ അയവ് വരുത്തിയത്. ഈ നിയമം പ്രയോജനപ്പെടുത്തിയാണ് ബിസിസിഐ രണ്ട് കളിക്കാരെ യുകെയിലേക്ക് എത്തിക്കുന്നത്. 

യുകെയില്‍ എത്തുന്ന സൂര്യകുമാറും പൃഥ്വിയും 10 ദിവസം ക്വാറന്റൈനിലിരിക്കണം. ഇതിലൂടെ ഇരുവര്‍ക്കും ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്ടമാവുമെന്ന് ഉറപ്പാണ്. ഓഗസ്റ്റ് 12നാണ് രണ്ടാം ടെസ്റ്റ്. ഈ സമയമാവുമ്പോഴേക്കും ഇവരുടെ ക്വാറന്റൈന്‍ അവസാനിച്ചാലും വേണ്ട റെഡ് ബോള്‍ പരിശീലനം നേടിയിട്ടുണ്ടാവില്ല. 

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ സംഘം ഇന്ന് നോട്ടിങ്ഹാമിലേക്ക് തിരിക്കും. ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ്. അതിനിടയില്‍ ഇന്ത്യന്‍ വൈറ്റ്‌ബോള്‍ ടീം അംഗങ്ങള്‍ ബാംഗ്ലൂരിലെത്തി. എന്നാല്‍ കോവിഡ് പോസിറ്റീവായ ചഹലും ക്രുനാലും കെ ഗൗതമും ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഷായും സൂര്യകുമാറും കൊളംബോയില്‍ തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു