കായികം

ചാമ്പ്യൻസ് ട്രോഫി തിരിച്ചെത്തി, ടി20, ഏകദിന ലോകകപ്പുകളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഐസിസി

സമകാലിക മലയാളം ഡെസ്ക്

ദുബായി: സുപ്രധാന തീരുമാനങ്ങളുമായി ഐസിസി. എട്ട് ടീമുകളെ പങ്കെടുപ്പിച്ച് ചാമ്പ്യൻസ് ട്രോഫി തിരികെ കൊണ്ടുവരുന്നു. 2024-31 സമയത്തെ ഏക​ദിന, ട്വി20 ലോകകപ്പുകളിൽ കളിക്കുന്ന രാജ്യങ്ങളുടെ എണ്ണവും ഐസിസി വർധിപ്പിച്ചു. 

2024, 2028 വർഷത്തെ ചാമ്പ്യൻസ് ട്രോഫിയാണ് ഐസിസി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ​ഗ്രൂപ്പുകളിലായി തിരിഞ്ഞ് നാല് വീതം ടീമുകൾ എന്ന നിലയിലാണ് ഇത്തവണയും ഫോർമാറ്റ്. നിലവിൽ 16 രാജ്യങ്ങളാണ് ടി20 ലോകകപ്പ് കളിക്കുന്നത്. ഇത് 2024-31 സമയം 20 ടീമുകളായി മാറും. ഈ കാലയളവിൽ നാല് ടി20 ലോകകപ്പുകളാണ് നടത്തുക. 55 മത്സരങ്ങളാവും ഉണ്ടാവുക. 

2019 ലോകകപ്പ് സമയം ടീമുകളുടെ എണ്ണം 10 ആയി കുറച്ചിരുന്നു. ഇത് 2027ൽ 14 ആയി ഉയർത്തും. രണ്ട് ​ഗ്രൂപ്പുകളിലായി തിരിച്ച് ഏഴ് വീതം ടീമുകളാണ് ഉണ്ടാവുക. ഇവയിൽ നിന്ന് ടോപ് 3 ടീമുകൾ സൂപ്പർ സിക്സിലേക്ക് എത്തും. ടി20 ലോകകപ്പിൽ 4 ​ഗ്രൂപ്പുകളിലായി 5 വീതം ടീമുകളുണ്ടാവും. ടോപ് 2 ടീമുകൾ സൂപ്പർ 8ലേക്ക് എത്തും. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടരാനാണ് ഐസിസിയുടെ തീരുമാനം. ഇനി 2025, 2027, 2029, 2031 വർഷങ്ങളിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. 2023ൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉണ്ടാവുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി