കായികം

ക്രിസ്റ്റ്യൻ എറിക്സൺ അപകടനില തരണം ചെയ്തു; ഫുട്ബോൾ ലോകത്തിന് ആശ്വാസം

സമകാലിക മലയാളം ഡെസ്ക്

കോപൻഹേ​ഗൻ: ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ആരോ​ഗ്യ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ആശുപത്രിയിലേയ്ക്ക് മാറ്റിയ താരം അപകടനില തരണം ചെയ്തു. താരം പ്രതികരിക്കുന്നുണ്ടെന്ന് യുവേഫ ട്വിറ്ററിലൂടെ അറിയിച്ചു. 

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എറിക്‌സണ്‍ കണ്ണ് തുറന്നു നോക്കുന്ന ചിത്രം ഫുട്‌ബോള്‍ ലോകത്തിന് ഏറെ ആശ്വാസകരമായിരുന്നു. വിഡിയോ കോളിലൂടെ സഹതാരങ്ങളോട് സംസാരിച്ച എറിക്സണ്‍ മല്‍സരം തുടരാന്‍ ആവശ്യപ്പെട്ടു. ഒന്നരമണിക്കൂറിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.  

കളിയുടെ 42-ാം മിനിറ്റിലാണ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുന്നത്. ജോക്വം മെഹ്ലെയുടെ ത്രോ സ്വീകരിക്കാന്‍ മുന്നിലേയ്ക്ക് വന്ന എറിക്സണ്‍ പൊടുന്നനെ കുഴഞ്ഞുവീഴുന്നു. എതിർ താരങ്ങളുമായുള്ള കൂട്ടിയിടിയും ഇവിടെ ഉണ്ടായില്ല. ഓടിയെത്തിയ ക്യാപ്റ്റന്‍ സൈമണ്‍ കിയേര്‍ എറിക്സന്റെ നാവ് ഉള്‍വലിഞ്ഞുപോകാതിരിക്കാന്‍ ശ്രമിച്ചു. 

15 മിനിറ്റുകള്‍ക്ക് ശേഷമാണ് താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവാനായത്. സഹതാരങ്ങള്‍ പ്രാര്‍ത്ഥനയോടെ എറിക്‌സണ് ചുറ്റും കൂടിയിരുന്നു. ക്രിസ്റ്റ്യന്‍ എന്ന് ഫിന്‍ലാന്‍ഡ് ആരാധകരും എറിക്സണെന്ന് ഡെന്‍മാര്‍ക്ക് ആരാധകരും ഗ്യാലറിയിലിരുന്ന് ആര്‍ത്തുവിളിച്ചുകൊണ്ടെയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു