കായികം

ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ് ; ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കിവീസ് വീണ്ടും ഒന്നാമത് 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ് ഒന്നാമതെത്തി.  ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയാണ് കിവീസ് ഒന്നാം സ്ഥാനത്തെത്തിയത്. പരമ്പരയ്ക്ക് മമ്പ് ഇന്ത്യയ്ക്ക് പിന്നിലാണ് 121 പോയിന്റുമായി രണ്ടാമതായിരുന്നു ന്യൂസിലന്‍ഡ്.  നിലവിൽ 123 പോയിന്റാണ് ന്യൂസിലന്‍ഡിനുള്ളത്. 

ഇന്ത്യയ്ക്ക് പിന്നിലായി ഓസ്‌ട്രേലിയ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. സ്റ്റീവ് സ്മിത്താണ് രണ്ടാമത്. ഇന്ത്യന്‍ നായകൻ വിരാട് കോഹ് ലി പട്ടികയിൽ അഞ്ചാമതാണ്. റിഷഭ് പന്ത്, രോഹിത് ശര്‍മ എന്നിവര്‍ യഥാക്രമം ആറ്, ഏഴ് സ്ഥാനത്താണ്. 

ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ആണ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. ഇന്ത്യയുടെ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തും ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി മൂന്നാമതുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു