കായികം

വിജയിച്ചാല്‍ 12 കോടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യ- ന്യൂസിലന്‍ഡ്  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഫൈനലില്‍ വിജയിച്ച് കിരീടം സ്വന്തമാക്കുന്ന ടീമിനുള്ള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. ഫൈനല്‍ ജയിക്കുന്ന ടീമിന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസിനൊപ്പം(ഗദ) 12 കോടി രൂപ സമ്മാനത്തുകയായി കിട്ടും.  

കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനായിരുന്നു നേരത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസ് കൈമാറിയിരുന്നത്. ഇനി ഫൈനല്‍ പോരാട്ടത്തിലായിരിക്കും ഇത് കൈമാറുക. 

വിജയിക്കുന്ന ടീമിന് 12 കോടി രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തുള്ള ടീമിന് ആറ് കോടി രൂപയും ലഭിക്കും. ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാല്‍ കിരീടം പങ്കിടുന്നതിന് ഒപ്പം സമ്മാനത്തുകയും തുല്ല്യമായി വീതിക്കും. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ടീമിന് 3.38 കോടി രൂപയും നാലാം സ്ഥാനത്ത് എത്തിയ ടീമിന് 2.62 കോടി രൂപയും സമ്മാനമായി ലഭിക്കും. അഞ്ചാം സ്ഥാനക്കാര്‍ക്ക് 1.5 കോടി, ശേഷിക്കുന്ന നാല് ടീമുകള്‍ക്ക് 75 ലക്ഷം രൂപയും സമ്മാനത്തുകയായി കൈമാറും. 

സമനിലയിൽ അവസാനിച്ചാൽ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസ് കൈവശം വെക്കാനും ഇരു ടീമുകള്‍ക്കും അവകാശമുണ്ടായിരിക്കും. ഈ മാസം 18മുതല്‍ ഇംഗ്ലണ്ടിലെ സതാംപ്ടനിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു