കായികം

ഫൈനലിൽ ഇന്ത്യയെ നേരിടാനുള്ള സംഘത്തെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്; 15 അം​ഗ ടീമിൽ അജാക്സ് പട്ടേലും

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടൺ: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അം​ഗ സംഘത്തെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി അജാക്സ് പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തി. 

കോളിൻ ​ഗ്രാൻഡ്ഹോം, വിൽ യങ്, ടോം ബ്ലണ്ടൽ, എന്നിവരും ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ജേക്കബ് ഡഫി,ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മിച്ചൽ സാന്ത്നർ എന്നിവരെയാണ് ഇം​ഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് പിന്നാലെ ഒഴിവാക്കിയത്. ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നാല് വിക്കറ്റ് വീഴ്ത്തിയ അജാക്സ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടീമിന് മുതൽക്കൂട്ടാവുമെന്ന് കിവീസ് മുഖ്യ പരിശീലകൻ ​ഗാരി സ്റ്റെഡ് പറഞ്ഞു.  

നായകൻ വില്യംസണിനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബിജെ വാൾട്ടിങ്ങിനും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആവുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കിവീസ് പരിശീലകൻ പറഞ്ഞു. പരിക്കിനെ തുടർന്ന് ഇരുവരും ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് കളിച്ചിരുന്നില്ല. പേസർമാരായ വാ​ഗ്നർ, ട്രെന്റ് ബോൾട്ട്, തിം സൗത്തി, ജാമിസൻ എന്നിവർക്കൊപ്പം ഇം​ഗ്ലണ്ടിനെതിരെ മികവ് കാണിച്ച മാറ്ര് ഹെന്റിയും ഫൈനലിനുള്ള കിവീസ് സംഘത്തിൽ ഇടം നേടി. 

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ന്യൂസിലാൻഡ് ടീം; കെയ്ൻ വില്യംസൺ(ക്യാപ്റ്റൻ), ടോം ബ്ലണ്ടൽ(വിക്കറ്റ് കീപ്പർ), ട്രെന്റ് ബോൾട്ട്, ഡെവോൺ കോൺവേ, ​ഗ്രാൻഡ്ഹോം, മാറ്റ് ഹെന്റി, കെയ്ൽ ജാമിസൺ, ടോം ലാതം, ഹെന്റി നിക്കോൾസ്, അജാക്സ് പട്ടേൽ, തിം സൗത്തി, റോസ് ടെയ്ലർ, വാ​ഗ്നർ, ബിജെ വാൾട്ടിങ്, വിൽ യങ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി