കായികം

ജർമനി-ഫ്രാൻസ് പോരിനിടയിൽ പാരച്യൂട്ടിൽ പറന്നിറങ്ങി പ്രതിഷേധം, ഫ്രഞ്ച് കോച്ച് രക്ഷപെട്ടത് തലനാരിഴയ്ക്ക്; നിരവധി പേർക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ജർമനി-ഫ്രാൻസ് പോരിന് തൊട്ടുമുൻപായി സ്റ്റേഡിയത്തിൽ പാരച്യൂട്ടിൽ പറന്നിറങ്ങിയ പ്രതിഷോധത്തിൽ കാണികളിൽ നിരവധി പേർക്ക് പരിക്ക്. ഇത്രയും വീണ്ടുവിചാരമില്ലാത്തതും അപകടകരവുമായ പ്രവർത്തിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് യുവേഫ വ്യക്തമാക്കി. സംഭവത്തിൽ ​ഗ്രീൻപീസ് ക്ഷമ ചോദിച്ചിട്ടുണ്ട്.

യൂറോ കപ്പിൽ ജർമനി-ഫ്രാൻസ് പോരാട്ടം തുടങ്ങുന്നതിന് തൊട്ടുമുൻപായാണ് പാരച്യൂട്ടിൽ പ്രതിഷേധക്കാരൻ പറന്നിറങ്ങിയത്. സ്റ്റേഡിയത്തിലെ ഓവർ ഹെഡ് ക്യാമറയിൽ പാരച്യൂട്ട് ഉടക്കി താഴെ വീണതോടെയാണ് നിരവധി കാണികൾക്ക് പരിക്കേറ്റത്. ഫ്രാൻസ് പരിശീലകൻ ദേഷാംപ്സിന്റെ ദേഹത്തേക്ക് അവശിഷ്ടങ്ങൾ വീഴാതിരുന്നത് തലനാരിഴയ്ക്കാണ്. പലരും ആശുപത്രിയിൽ ചികിത്സ തേടിയയാതയി യുവേഫ വ്യക്തമാക്കി. 

ജർമൻ ഫുട്ബോൾ ഫെഡറേഷനും പ്രതിഷേധക്കാരനെ തള്ളി രം​ഗത്തെത്തി. ഇത് അം​ഗീകരിക്കാൻ കഴിയില്ല. പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കും. സാഹചര്യം ഒരുപക്ഷേ ഇതിലും മോശമായാനെ എന്നും അവർ പറഞ്ഞു. കിക്ക് ഔട്ട് ഓയിൽ, ​ഗ്രീൻപീസ്  എന്ന സ്ലോ​ഗൻ എഴുതിയാണ് പാരച്യൂട്ടിൽ പ്രതിഷേധക്കാരനെത്തിയത്. ക്യാമറ വയറുകളിൽ കുടുങ്ങിയതിന് ശേഷം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ​ഗ്രൗണ്ടിൽ ഇറങ്ങുന്നതിന് ഇടയിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

യുവേഫയും ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാരായ റഷ്യൻ സ്റ്റേറ്റ് എനർജിയും ​ഗ്രീൻപീസ് പ്രതിഷേധക്കാരുടെ കണ്ണിൽ കരടാണ്. 2013ൽ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിന് ഇടയിൽ സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ നിന്ന് ഇറങ്ങിയെത്തി റഷ്യൻ ഓയിലിന്റെ വലിയ ബാനർ പ്രദർശിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി