കായികം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ തുടക്കം തന്നെ മഴയില്‍ ഒലിച്ചു; ഒരു പന്ത് പോലും എറിയാതെ ഒന്നാം ദിനം 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം പൂര്‍ണമായി മഴയില്‍ ഒലിച്ചു. ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു. 

രാവിലെ മുതല്‍ മത്സര വേദിയായ സതാംപ്ടനില്‍ കനത്ത മഴ പെയ്യുകയാണ്. ടോസ് വൈകിയതോടെ ഉച്ച ഭക്ഷണത്തിന് ശേഷം തുടങ്ങാമെന്ന പ്രതീക്ഷയായിരുന്നു. എന്നാല്‍ അതും നടക്കാതെ വന്നതോടെ ആദ്യ ദിനത്തിലെ കളി ഉപേക്ഷിക്കുകയായിരുന്നു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം മഴയെടുത്തേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. യുകെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഇന്ന് സതാംപ്ടണില്‍ ഏറെ നേരം നീണ്ടു നില്‍ക്കുന്ന കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്ന അഞ്ച് ദിവസവും മഴ ഭീഷണി നിലനില്‍ക്കുന്നു എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ടെങ്കിലും അഞ്ച് ദിവസം ഏറെ സമയം മത്സരം മഴയെ തുടര്‍ന്ന് നഷ്ടപ്പെടുന്നത് തിരിച്ചടിയാവും. സമനിലയില്‍ പിരിഞ്ഞാല്‍ ഇരു ടീമുകളേയും വിജയികളായി പ്രഖ്യാപിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ