കായികം

ഫ്രഞ്ച് പടയെ വിറപ്പിച്ച് ഹം​ഗറി; ലോക ചാമ്പ്യൻമാരെ സമനിലയിൽ കുരുക്കി

സമകാലിക മലയാളം ഡെസ്ക്

ബുഡാപെസ്റ്റ്: യൂറോ കപ്പിൽ മരണ ഗ്രൂപ്പായ എഫിൽ ഇന്ന് നടന്ന ആദ്യ പോരാട്ടത്തിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ ഹം​ഗറി സമനിലയിൽ കുരുക്കി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഫ്രഞ്ച് ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ട ഹംഗറി കിട്ടിയ അവസരം മുതലെടുത്ത് ഗോളുമടിച്ചു. 

കളിയുടെ ആദ്യ പകുതി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോഴാണ് ഹം​ഗറി ലീഡെടുത്തത്. ഫ്രാൻസിന്റെ സമനില ​ഗോൾ രണ്ടാം പകുതിയിൽ പിറന്നു. ഹം​ഗറിക്കായി അറ്റില ഫിയോളയും ഫ്രാൻസിനായി അന്റോയിൻ ​ഗ്രിസ്മാനും വല കുലുക്കി. 

കളിയുടെ ഒഴുക്കിന് എതിരായിരുന്നു ആദ്യ ​ഗോൾ. പന്ത് ക്ലിയർ ചെയ്യുന്നതിൽ ഫ്രഞ്ച് ഡിഫൻഡർ ബെഞ്ചമിൻ പവാർഡ് വരുത്തിയ പിഴവ് മുതലെടുത്ത് റോളണ്ട് സല്ലായ് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. ഒറ്റയ്ക്ക് മുന്നേറിയ ഫിയോള ലോറിസിന് യാതൊരു അവസരവും കൊടുക്കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. 

മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിങ് മോശമായതാണ് ഫ്രാൻസിന് വിനയായത്. ഹംഗറിയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളിൽ അവർ നിരന്തരം ഫ്രാൻസ് ഗോൾമുഖം ആക്രമിച്ചു. 

എന്നാൽ പതിയെ താളം വീണ്ടെടുത്ത ഫ്രാൻസ് മികച്ച മുന്നേറ്റങ്ങൾ നടത്തി. ഫ്രാൻസിനായി ഇടതു വിങ്ങിലൂടെ ലുക്കാസ് ഡിൻ ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ഫ്രാൻസ് കളഞ്ഞുകുളിച്ചു. 

രണ്ടാം പകുതിയിൽ ഉസ്മാൻ ഡെംബെലെ ഇറങ്ങിയതോടെ ഫ്രാൻസ് സമനില ഗോൾ കണ്ടെത്തി. ‍ഡെംബെലെ വന്നതോടെ ഫ്രാൻസ് ശൈലിയിൽ മാറ്റം വരുത്തി. ഫ്രഞ്ച് ബോക്‌സിൽ നിന്ന് ഹ്യൂഗോ ലോറിസ് നീട്ടി നൽകിയ പന്ത് സ്വീകരിച്ച് എംബാപ്പെ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. എംബാപ്പെ നൽകിയ പാസ് ഗ്രിസ്മാൻ അനായാസം വലയിലെത്തിച്ചു. യൂറോ കപ്പിൽ ഗ്രിസ്മാന്റെ ഏഴാം ഗോളായിരുന്നു ഇത്. അവസാന നിമിഷങ്ങളിൽ ഫ്രാൻസ് ആക്രമണങ്ങൾ തുടർന്നെങ്കിലും ഹംഗറി പ്രതിരോധം ഉറച്ചുനിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം