കായികം

'കുറച്ച് ദിവസം മുൻപ് സംസാരിച്ചു, അത് അവസാന സംഭാഷണമാവുമെന്ന് കരുതിയില്ല'; മിൽഖാ സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മില്‍ഖ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കായിക താരങ്ങളും. നമുക്ക് ഒരു അസാധാരണമായ കായിക താരത്തെയാണ് നഷ്ടമായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയ ആളാണ് മില്‍ഖ. പ്രചോദനാത്മകമായ അദ്ദേഹത്തിന്റെ വ്യക്തിത്വം ദശലക്ഷകണക്കിന് ആളുകളെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ വിടവാങ്ങലില്‍ കടുത്ത മനോവേദനയുണ്ട്. കുറച്ചുനാള്‍ മുമ്പ് താന്‍ മില്‍ഖ സിങുമായി സംസാരിച്ചിരുന്നു. ഇത് തങ്ങളുടെ അവസാന സംഭാഷണമാകുമെന്ന് തനിക്കറിയില്ലായിരുന്നു. വളര്‍ന്നുവരുന്ന നിരവധി കായിക താരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിത യാത്രയില്‍ നിന്ന് ശക്തി പ്രാപിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള നിരവധി ആരാധകര്‍ക്കും തന്റെ അനുശോചനമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

മില്‍ഖ സിങിന്റെ പോരാട്ടങ്ങളുടേയും കരുത്തിന്റേയും കഥ ഇന്ത്യന്‍ തലമുറകളെ പ്രചോദിപ്പിക്കുമെന്ന് അനുശോചന സന്ദേശത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, മറ്റു കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളും മില്‍ഖ സിങിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത