കായികം

കെയ്ൻ വില്യംസണിനെ പുറത്താക്കാൻ സോനു സൂദിനോട് സഹായം തേടി ആരാധകർ, താരത്തിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം ദിനം ഇന്ത്യയെ അലോസരപ്പെടുത്തിയാണ് കിവീസ് നായകൻ കെയ്ൻ വില്യംസൺ ക്രീസിൽ നിലയുറപ്പിച്ചത്. ന്യൂസിലാൻഡിന്റെ സ്കോർ 221ൽ എത്തിയപ്പോഴാണ് നായകനെ വീഴ്ത്താൻ ഇന്ത്യക്കായത്. ക്രീസിൽ കുലുങ്ങാതെ വില്യംസൺ നിന്ന സമയം കിവീസ് ക്യാപ്റ്റനെ കൂടാരം കയറ്റാൻ ബോളിവുഡ് താരം സോനു സൂദിന്റെ സഹായം തേടിയും ആരാധകർ എത്തി...

177 പന്തുകളാണ് 46 റൺസ് കണ്ടെത്തിയ ഇന്നിങ്സിൽ വില്യംസൺ നേരിട്ടത്. മറുവശത്ത് വിക്കറ്റ് വീണിട്ടും വില്യംസൺ കുലുങ്ങിയില്ല. കോവിഡ് മഹാമാരിയുടെ സമയത്ത് വലിയ തോതിൽ സഹായ പ്രവർത്തനങ്ങളുമായി സോനു സൂദ് നിറഞ്ഞിരുന്നു. അടിയന്തര ഘട്ടങ്ങളിൽ സഹായ ഹസ്തവുമായെത്തിയ അദ്ദേഹത്തെ വില്യംസണിനെ പുറത്താക്കാനും സഹായത്തിന് വിളിക്കുകയായിരുന്നു ആരാധകരിൽ ചിലർ..

ആരാധകരുടെ പ്രതികരണത്തിന് മറുപടിയപമായി അദ്ദേഹവും എത്തി. വില്യംസണിനെ പവലിയനിലേക്ക് മടക്കാൻ പാകത്തിൽ വമ്പന്മാർ നമ്മുടെ ടീമിലുണ്ട്..നോക്കു അയാൾ മടങ്ങി...സോനു സൂദ് ആരാധകർക്ക് മറുപടിയായി പറഞ്ഞു. ഇഷാന്ത് ശർ‌മയാണ് വില്യംസണിന്റെ വിക്കറ്റ് വീഴ്ത്തിയത്. 

ഇഷാന്ത് ശർമയുടെ ഔട്ട്സ്വിങ്ങറിൽ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിൽ കോഹ് ലിയുടെ കൈകളിലേക്ക് എത്തിയതോടെയാണ് വില്യംസൺ മടങ്ങിയത്. വില്യംസണിന്റെ ചെറുത്ത് നിൽപ്പിന്റെ ബലത്തിലാണ് 32 റൺസിന്റെ ലീഡ് കണ്ടെത്താൻ ന്യൂസിലാൻഡിന് കഴിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു