കായികം

ചരിത്രമെഴുതാൻ ക്രിസ്റ്റ്യാനോ, കാലിടറാതിരിക്കാൻ ഉറപ്പിച്ച് ബെൽജിയം; യൂറോയിൽ പോര് കനക്കും

സമകാലിക മലയാളം ഡെസ്ക്

സെവിയ: സീരി എയിൽ ഒന്നാമൻ താൻ തന്നെയെന്ന് തെളിയിക്കാൻ പൊരുതിക്കൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോയും ലുക്കാക്കുവും ഇന്ന് യൂറോ കപ്പിൽ നേർക്കുനേർ. ക്വാർട്ടർ ഉറപ്പിക്കാൻ പോർച്ചു​ഗലിനെ ബെൽജിയം നേരിടുമ്പോൾ കിരീടത്തിന് അരികെ ഒരിക്കൽ കൂടി വീണ് പോകാതിരിക്കാനാണ് മാർട്ടിനസിന്റെ സുവർണ തലമുറയുടെ ശ്രമം. 

ക്രിസ്റ്റ്യാനോയുടെ പോർച്ചു​ഗലിന് എതിരെ ഇറങ്ങുന്നതിന് മുൻപ് വ്യക്തി​ഗത നേട്ടങ്ങളെയെല്ലാം ലുക്കാക്കു പാടെ തള്ളി. ടീം എന്ന നിലയിൽ കിരീടത്തിലേക്ക് എത്തുന്നതിലാണ് എല്ലാ ശ്രദ്ധയും എന്ന് ലൂക്കാക്കു പറഞ്ഞു. ​ഗ്രൂപ്പ് ചാമ്പ്യന്മാരായി ബെൽജിയം പ്രീക്വാർട്ടറിൽ എത്തിയപ്പോൾ മരണ ​ഗ്രൂപ്പിൽ നിന്ന് മൂന്നാം സ്ഥാനക്കാരായണ് പോർച്ചു​ഗൽ അവസാന 16ലേക്ക് കടന്നത്. 

യൂറോയിൽ ​ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോൾ 5 ​ഗോളുകളാണ് ക്രിസ്റ്റ്യാനോയിൽ നിന്ന് വന്നത്. ലുക്കാക്കു മൂന്ന് ​ഗോളുകളും. ഒരു ​ഗോൾ കൂടി നേടിയാൽ രാജ്യാന്തര ഫുട്ബോളിലെ ​ഗോൾ നേട്ടത്തിൽ ഇറാൻ താരത്തെ മറികടന്ന് ക്രിസ്റ്റ്യാനോ ഒന്നാമതെത്തും. കഴിഞ്ഞ സീസണിൽ സിരി എയിൽ 28 ​ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. എന്നാൽ ക്രിസ്റ്റ്യാനോയേക്കാൾ 5 ​​ഗോളുകൾ കുറവ് നേടിയിട്ടും ഇന്റർ മിലാനെ കിരീടത്തിലേക്ക് എത്തിച്ചത് വഴി സീസണിന്റെ താരമായത് ലുക്കാക്കു. 

മാർട്ടിനസിന് കീഴിൽ കഴിഞ്ഞ 58 മത്സരങ്ങളിൽ ബെൽജിയം ​ഗോൾ അടിക്കാതിരുന്നത് രണ്ട് കളിയിൽ മാത്രം. അതിൽ ഒന്ന് പോർച്ചു​ഗലിന് എതിരെയാണ്. 2018 ജൂണിൽ ബെൽജിയവും പോർച്ചു​ഗലും ഏറ്റുമുട്ടിയപ്പോൾ ​ഗോൾ രഹിത സമനിലയായിരുന്നു ഫലം. മറ്റൊന്ന് 2018 ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിന് എതിരേയും. 

ആന്റി റൊണാൾഡോ പ്ലാനുകളുമായല്ല മത്സരത്തിന് ഇറങ്ങുക എന്ന് ബെൽജിയം പരിശീലകൻ മാർട്ടിനസ് വ്യക്തമാക്കി കഴിഞ്ഞു. ഒരു കളിക്കാരന് വേണ്ടി പ്ലാൻ തയ്യാറാക്കിയാൽ മറ്റ് കളിക്കാരിൽ നിന്ന് വലിയ ആഘാതം നേരിടേണ്ടി വരുമെന്ന് മാർട്ടിനസ് ചൂണ്ടിക്കാണിക്കുന്നു. ബെർജിയം-ക്രിസ്റ്റ്യാനോ പോരാവില്ല നടക്കാൻ പോവുന്നത്, ബെൽജിയം-പോർച്ചു​ഗൽ പോരായിരിക്കും എന്നാൽ ബെൽജിയം ഡിഫന്റർ വെർടോ​ഗൻ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ