കായികം

ബയോ ബബിള്‍ ലംഘനം, മൂന്ന് താരങ്ങളുടെ സസ്‌പെന്‍ഷനോടെ ലങ്കന്‍ ടീം പ്രതിസന്ധിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ഡര്‍ഹാം: ബയോ ബബിള്‍ ലംഘിച്ച മൂന്ന് ശ്രീലങ്കന്‍ താരങ്ങളെ സസ്‌പെന്‍ഡ് ചെയ്തതോടെ ലങ്കന്‍ ടീമില്‍ പ്രതിസന്ധി. കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക, നിരോഷന്‍ ഡിക്വെല്ല എന്നീ താരങ്ങളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

ഇംഗ്ലണ്ടിനെതിരായ ശ്രീലങ്കയുടെ ഏകദിന പരമ്പര ഇന്ന് ആരംഭിക്കും. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ട് 3-0ന് സ്വന്തമാക്കിയിരുന്നു. 
ബയോ ബബിള്‍ പ്രോട്ടോക്കോള്‍ മറികടന്ന് ഇവര്‍ കറങ്ങാന്‍ പോയതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കണ്ണിലേക്കും എത്തി. 

ബയോ ബബിള്‍ ലംഘിച്ച് പുറത്ത് പോയതായി കളിക്കാര്‍ സമ്മതിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഇവരെ തിരിച്ചു വിളിച്ചതായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

മാസ്‌ക് പോലും ധരിക്കാതെ ലങ്കന്‍ കളിക്കാര്‍ പൊതുനിരത്തില്‍ ഇരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇംഗ്ലണ്ട്-ശ്രീലങ്ക ടി20 പരമ്പരയുടെ ഭാഗമായ ഐസിസി മാച്ച് റഫറി ഫില്‍ വൈറ്റ്‌കേസിന് കോവിഡ് പോസിറ്റീവായതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് പിന്നാലെ ലങ്കന്‍ ടീമിനെ നാട്ടില്‍ ഇന്ത്യ കാത്തിരിക്കുന്നുണ്ട്. മൂന്ന് ഏകദിനവും മൂന്ന് ടി20യുമാണ് ഇന്ത്യ കളിക്കുന്നത്. 13,16,18 തിയതികളിലായാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നത്. 21,23,25 തിയതികളിലാണ് ടി20 പരമ്പര. ധവാനാണ് ഇന്ത്യന്‍ ടീമിനെ ലങ്കയില്‍ നയിക്കുന്നത്. പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?