കായികം

രാജീവ് ഗാന്ധി ഖേല്‍രത്‌ന : സുനില്‍ ഛേത്രിയുടെ പേര് ശുപാര്‍ശ ചെയ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയെ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശുപാര്‍ശ ചെയ്തു. ഛേത്രിയുടെ മികവില്‍ ഇന്ത്യ ഏഷ്യ കപ്പ് യോഗ്യതാമല്‍സരത്തില്‍ കളിക്കാന്‍ അര്‍ഹത നേടിയിരുന്നു. നിലവിലെ സ്‌കോറര്‍മാരുടെ പട്ടികയില്‍ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ തൊട്ടുപിന്നിലാണ് ഛേത്രി. 

കായിക രംഗത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന. അര്‍ജുന അവാര്‍ഡിനായി ബാലാദേവിയുടെ പേരും ഫുട്‌ബോള്‍ ഫെഡറേഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

2022 ലെ ഫിഫ ലോകകപ്പ് യോഗ്യതാമല്‍സരത്തില്‍, അന്താരാഷ്ട്ര ഗോള്‍വേട്ടയില്‍ ലയണല്‍ മെസ്സിയെ സുനില്‍ഛേത്രി മറികടന്നു. എന്നാല്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ മെസ്സി ഈ റെക്കോഡ് സ്വന്തം പേരിലാക്കിയിരുന്നു. 

മലയാളി ഗോള്‍ കീപ്പറും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ പിആര്‍ ശ്രീജേഷിനെ ഹോക്കി ഇന്ത്യ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'